റിയാദ്: പെബിള്‍ ക്രിയേഷന്സിെൻറ ബാനറില്‍ സന്തോഷ് ഡേവിസ് നിര്‍മാണവും പ്രവാസി കലാകാരൻ നൗഷാദ് കിളിമാനൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് സിനിമ പിണണി ഗായകന് പ്രദീപ് പള്ളുരുത്തി ഈണമിട്ട് നിഷ ബിനേഷ് പാടിയ 'സഹനദീപ്തി'യെന്ന ആല്‍ബം പ്രകാശനം ചെയ്തു. റിയാദ് അല്മലസ് ഓഡിറ്റോറിയത്തിലെ ചടങ്ങിൽ ഡേവിഡ് ലൂക്ക് പ്രകാശനം നിർവഹിച്ചു. പൂർണമായും സൗദി അറേബ്യയില്‍ ചിത്രീകരിച്ച അല്‍ഫോണ്‍സാമ്മയെ കുറിച്ചുള്ള ആല്‍ബം ദൃശ്യഭംഗികൊണ്ടും ആലാപന മികവുകൊണ്ടും പ്രവാസ ആല്ബങ്ങളില്നിന്നും വേറിട്ട് നില്‍ക്കുന്നുവെന്ന് ഡേവിഡ് ലൂക്ക് അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ ഡോ. ജയചന്ദ്രന് മുഖ്യാതിഥിയായിരുന്നു. അമിതാഭിനയവും അതിഭാവുകത്വവുമില്ലാതെ ഹൃദയസ്പര്‍ശിയായി ചിത്രീകരിച്ച ആല്‍ബത്തിെൻറ സംവിധായകനും അഭിനേതാക്കളും അഭിനന്ദനമര്ഹിക്കുവെന്ന് ഡോ. ജയചന്ദ്രന് പറഞ്ഞു. പ്രവാസിയായ അനില്‍ തംബുരുവാണ് കാമറ കൈകാര്യം ചെയ്തത്. ആല്‍ബത്തില്‍ മുഖ്യകഥാപാത്രമായി ഐറിന് മരിയ ഡേവിസണും സഹതാരങ്ങളായി രെജു രാജന്, ദീപ്തി എലിസബത്ത് വർഗീസ്, ബാലതാരം എവിലിന് അന്ന രെജു എന്നിവരും വേഷമിട്ടു.
നിശ്ചല ഛായാഗ്രഹണം തോമസ് വരകില്‍, പി.ആര്.ഒ ജോമോന് ഇ. കളപ്പുര, കലാസംവിധാനം ജബ്ബാര്‍ പൂവാര്‍, ഷൈജു പച്ച എന്നിവരും നിര്‍വഹിച്ചു. ചടങ്ങില്‍ ജയന് കൊടുങ്ങല്ലൂര്‍, ഷിബു ഉസ്മാന്, റാഫി പാങ്ങോട്, അയ്യൂബ് കരൂപടന്ന, വിജയന് നെയ്യാറ്റിങ്കര, രാജന് കാരിച്ചാല്‍, ഗോപകുമാര്‍, കമര്‍ബാനു അബ്ദുസ്സലാം എന്നിവര്‍ സംസാരിച്ചു. മുത്തലിബ് കോഴിക്കോടിെൻറ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഗോപു, അനില്‍ കണ്ടംമ്പുള്ളി, അനൂജ് ഗോപാലന് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.