ജിദ്ദ: അറഫ പ്രസംഗം പത്തു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. ഇതിനായുള്ള ഒരുക്കങ്ങൾ ഇരുഹറം കാര്യാലയത്തിനു കീഴിലെ ഭാഷ, വിവർത്തന വകുപ്പിനു കീഴിൽ പൂർത്തിയായി. രണ്ടു വർഷം മുമ്പാണ് അറഫ പ്രസംഗം തത്സമയം പരിഭാഷപ്പെടുത്തൽ ആരംഭിച്ചത്. ആദ്യവർഷത്തിൽ അറബി ഭാഷക്കു പുറമേ ഇംഗ്ലീഷ്, ഫ്രഞ്ച്, പേർഷ്യൻ, മലായ്, ഉർദു എന്നീ ഭാഷകളിലായിരുന്നു. രണ്ടാം വർഷത്തിൽ ചൈനീസ് ഭാഷയുംകൂടി ചേർത്തു. ഇൗ വർഷം തുർക്കി, റഷ്യൻ, ഹുസാവിയ, ബംഗാളി എന്നീ ഭാഷകളിൽ കൂടി പരിഭാഷയുണ്ടാകും.
ഇതോടെ മൊത്തം ഭാഷകളുടെ എണ്ണം പത്താകും. വിവിധ ടി.വി ചാനലുകൾ, എഫ്.എം ഫ്രീക്വൻസികൾ, സ്മാർട്ട് ആപ്ലിക്കേഷനുകൾ (അറഫാത്ത് ആപ്ലിക്കേഷൻ, ഹറമൈൻ ആപ്ലിക്കേഷൻ, മനാറത് അൽഹറമൈൻ ആപ്ലിക്കേഷൻ) എന്നിവ വഴി അറഫ പ്രഭാഷണം കേൾക്കാനാകും. പരിഭാഷാ പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം മൂന്നര കോടിയിലധികം എത്തിയതായി ഭാഷ, വിവർത്തന വിഭാഗം മേധാവി എൻജി. മശാരി അൽമസ്ഉൗദി പറഞ്ഞു. ഇൗ വർഷത്തോടെ ഏകദേശം 100 ദശലക്ഷം ഗുണഭോക്താക്കളിലേക്ക് എത്തിച്ചേരാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.