റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ തിരുവനന്തപുരം കൊല്ലോട് സ്വദേശി കുഴിവിള റോഡരികത്ത് വീട്ടിൽ വനജകുമാർ രഘുവരന്റെ (49) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
റിയാദിൽനിന്ന് 1500 കിലോമീറ്ററകലെ വടക്കൻ അതിർത്തി പട്ടണമായ അൽഖുറയാത്തിലെ സനാഇയ ഏരിയയിൽ ഫെബ്രുവരി മൂന്നിനാണ് മരിച്ചത്.
ഏഴുവർഷമായി നാട്ടിൽ പോയിരുന്നില്ല. 25 വർഷമായി പ്രവാസിയായ ഇദ്ദേഹം അൽഖുറയാത്തിലെ സനാഇയ ഏരിയയിൽ അലൂമിനിയം ഫാബ്രിക്കേഷൻ വർക്ക്ഷോപ് നടത്തുകയായിരുന്നു.
അൽഖുറയാത്ത് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം റിയാദിലെത്തിച്ച ശേഷം ഇവിടെ നിന്ന് ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാനും മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഭാരവാഹി സലീം കൊടുങ്ങല്ലൂരാണ് നേതൃത്വം നൽകിയത്. ഷീനയാണ് വനജകുമാറിന്റെ ഭാര്യ.
മക്കൾ: അഭിരാഗ് (14), ഇല്യാവാൻ അഭിജിത് (12). പരേതരായ എസ്. രഘുവരൻ, രത്നമ്മ എന്നിവരാണ് മാതാപിതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.