ജിദ്ദ: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി. തലസ്ഥാനമായ മസ്കത്തിലെ അൽ ബറക കൊട്ടാരത്തിൽ വെച്ചാണ് ഒമാൻ സുൽത്താനെ കണ്ടത്. തിങ്കളാഴ്ച വൈകീട്ടാണ് കിരീടാവകാശി ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് മടങ്ങുംവഴി സ്വകാര്യ സന്ദർശനത്തിനായി ഒമാനിലിറങ്ങിയത്.
സ്വീകരണവേളയിൽ സൽമാൻ രാജാവിന്റെ ആശംസകൾ കിരീടാവകാശി ഒമാൻ സുൽത്താന്‍ കൈമാറി. സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യബന്ധങ്ങളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു.
സ്വീകരണച്ചടങ്ങിൽ നാഷനൽ ഗാർഡ് മന്ത്രി അമീർ അബ്ദുല്ല ബിൻ ബന്ദർ, പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ എന്നിവരും ഒമാനിലെ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി ശിഹാബ് ബിൻ താരിഖും സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദി യസിൻ ബിൻ ഹൈതം അൽ സഈദ്, സയ്യിദ് ബൽഅറബ് ബിൻ ഹൈതം അൽ സഈദ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.