സൗദിയിൽ പ്രതിദിന കോവിഡ്​ കേസ്​ വീണ്ടും 400ന്​ മുകളിൽ

റിയാദ്​: സൗദി അറേബ്യയിൽ പുതിയ കോവിഡ്​ കേസുകളുടെ പ്രതിദിന കണക്കിൽ വീണ്ടും വർധനവ്​. ചൊവ്വാഴ്​ച 473 പേർക്കാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​. വൈറസ്​ ബാധിതരിൽ 481 പേർകൂടി സുഖം പ്രാപിച്ചു. രാജ്യത്തെ വിവിധയിടങ്ങളിൽ 19 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു.

ആകെ റിപ്പോർട്ട്​ ചെയ്​ത 348,510 പോസിറ്റീവ്​ കേസുകളിൽ 335,153 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 5456 ആയി. 7901 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ കഴിയുന്നു. ഇതിൽ 749 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗങ്ങളിലാണ്​.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.2 ശതമാനമായി ഉയർന്നു. മരണനിരക്ക്​ 1.5 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത്​ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മദീനയിലാണ്, 73. മക്ക​​​ 45, റിയാദ്​​ 40, ജിദ്ദ 37, യാംബു​​ 26, ഹാഇൽ 18, ഖമീസ്​ മുശൈത്​​​​ 17, ഹുഫൂഫ്​​ 13, മുബറസ്​ 11, ബുറൈദ 11, അബഹ​​ 10, ഖുറയാത്​ അൽഉൗല 10, ഉനൈസ 9, ദമ്മാം 9 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Tags:    
News Summary - The daily covid case in Saudi Arabia is again above 400

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.