മ​ക്ക ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ മി​ശ്​​അ​ൽ

ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് സു​ര​ക്ഷ ഭ​ട​ന്മാ​രോ​ടൊ​പ്പം

ഇ​ഫ്​​താ​റി​ൽ പ​ങ്ക്​ ചേ​ർ​ന്ന​പ്പോ​ൾ

സുരക്ഷാഭടന്മാരോടൊപ്പം ഇഫ്​താറിൽ പങ്കുചേർന്ന്​ ഡെപ്യൂട്ടി ഗവർണർ

മ​ക്ക: മ​സ്​​ജി​ദു​ൽ ഹ​റാ​മി​ൽ സേ​വ​ന​നി​ര​ത​രാ​യ സു​ര​ക്ഷാ​ഭ​ട​ന്മാ​രോ​ടൊ​പ്പം മ​ക്ക ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ മി​ശ്​​അ​ൽ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് ഇ​ഫ്​​താ​റി​ൽ പ​ങ്കാ​ളി​യാ​യി. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ ഹ​റ​മി​ലെ​ത്തി​യ​ത്. സു​ര​ക്ഷ മേ​ഖ​ല​യി​ലെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ഫ്​​താ​റി​ൽ പ​​​ങ്കെ​ടു​ത്തു. മേ​ഖ​ല ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ്​ അ​ൽ​ഫൈ​സ​ലി​​ന്റെ റ​മ​ദാ​ൻ ആ​ശം​സ​ക​ൾ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു.

തീ​ർ​ഥാ​ട​ക​രെ സേ​വി​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ പ​രി​ശ്ര​മി​ക്കാ​നും അ​തി​നാ​യു​ള്ള ജോ​ലി​ക​ൾ ഇ​ര​ട്ടി​യാ​ക്കാ​നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഹ​റ​മി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഒ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷ​പ്ര​വ​ർ​ത്ത​ന കേ​ന്ദ്ര​വും പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര​വും സ​ന്ദ​ർ​ശി​ച്ചു. റ​മ​ദാ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ അ​ദ്ദേ​ഹം വി​ശ​ദ​മാ​യി ചോ​ദി​ച്ച​റി​ഞ്ഞു.

Tags:    
News Summary - The Deputy Governor participated in Iftar with the security forces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.