റിയാദ്: കഴിഞ്ഞയാഴ്ച ഹൃദയാഘാതം മൂലം റിയാദിൽ മരിച്ച മലപ്പുറം അരീക്കോട് താഴെ കൊഴക്കോട്ടൂർ സ്വദേശി യൂസുഫ് വേലിൽപറ്റയുടെ (57) കുടുംബത്തിന് സ്വദേശത്തേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ റിയാദ് ഘടകം നൽകി. യൂസുഫ് റിയാദിൽ ഇലക്ട്രീഷ്യനായിരുന്നു. ഭാര്യയും മക്കളും റിയാദിൽ ഒപ്പമുണ്ടായിരുന്നു. കുടുംബം വ്യാഴാഴ്ച നാട്ടിലെത്തി. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് റിയാദിലെ അൽരാജിഹ് മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരാനന്തരം മൃതദേഹം എയർപോർട്ടിൽ എത്തിെച്ചങ്കിലും സാങ്കേതിക തകരാർ കാരണം കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം യാത്ര റദ്ദാക്കിയതിനാൽ അന്നേദിവസം നാട്ടിൽ എത്തിക്കാനായില്ല. പിന്നീട് ഞായറാഴ്ച പുലർച്ചയാണ് മൃതദേഹം നാട്ടിൽ കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.