ദമ്മാം: ലോകത്തെ വിറപ്പിച്ച കോവിഡിനെതിരെ അന്തിമവിജയം നേടാൻ സൗദി അറേബ്യക്ക് കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം. കഴിഞ്ഞദിവസം രാജ്യതലസ്ഥാനത്ത് വാർത്തസമ്മേളനത്തിലാണ് മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി ഇക്കാര്യം പ്രഖ്യാപിച്ചത്. ൈവറസിെൻറ വ്യാപനം കുറക്കാനും അപകടസാധ്യത തരണം ചെയ്യാനും കോവിഡ് വാക്സിെൻറ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സഹായിച്ചതായും അദ്ദേഹം പറഞ്ഞു.
നിലവിൽ ബൂസ്റ്റർ ഡോസായി നൽകുന്ന ൈഫസർ വാക്സിനൊപ്പം മൊഡേണ വാക്സിൻകൂടി ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആഴ്ചകളായി സൗദിയുടെ കോവിഡ് രോഗികളുടെ എണ്ണം 50ൽ താഴെയായി തുടരുന്നത് വൈറസിനെതിരെ രാജ്യം നേടിയ ശാശ്വത വിജയത്തെയാണ് സൂചിപ്പിക്കുന്നത്. സൗദിയിൽ ഇതുവരെ നാലു കോടി 60 ലക്ഷം വാക്സിനുകൾ നൽകിക്കഴിഞ്ഞതായും വക്താവ് അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ ഇളവുകൾ പ്രഖ്യാപിച്ചതോടെ ജനതയുടെ ജീവിതം സാധാരണ താളത്തിലേക്ക് നീങ്ങുകയാണ്. അതേസമയം, കോവിഡ് മാനദണ്ഡങ്ങളുടെ ബോധപൂർവമായ ലംഘനം അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന ജാഗ്രതയും നമുക്കാവശ്യമാെണന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിെൻറ അതിജാഗ്രത കോവിഡ് പോരാട്ടത്തിൽ ഏറെ സഹായകമായി.
ഒക്ടോബറിൽ മാത്രം രാജ്യത്താകെ 1,43,331 കോവിഡ് പരിശോധനയാണ് മന്ത്രാലയം നടത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച സ്വകാര്യ മേഖലയിലെ 1,275 സ്ഥാപനങ്ങൾക്കെതിരെയും 2,260 പേർക്കെതിരെയും നടപടികൾ എടുത്തിട്ടുണ്ട്. അതേസമയം, പൊതുസ്ഥലങ്ങളിൽ മാസ്ക് ധാരണം ആവശ്യമില്ലെന്ന ഇളവുകൾ ജനങ്ങൾ ഇപ്പോഴും ഉൾക്കൊണ്ടിട്ടില്ല. മാസ്ക് ധരിക്കൽ ജീവിതത്തിെൻറ ഭാഗമായി മാറി. ഇളവുകൾ ഉൾക്കൊള്ളാനായിട്ടില്ലെന്നും പുറത്തേക്ക് ഇറങ്ങുേമ്പാൾ മാസ്ക് ധരിച്ചുപോവുകയാണെന്നും പലരും സാക്ഷ്യപ്പെടുത്തുന്നു. മറ്റു പല രോഗങ്ങളിൽനിന്നുമുള്ള സംരക്ഷണ കവചമാകുന്നതിനാൽ കോവിഡ് പൂർണമായും മാറിയാലും മാസ്ക് ജീവിതത്തിെൻറ ഭാഗമാക്കാൻതന്നെയാണ് പലരുടേയും തീരുമാനം.
അന്തരീക്ഷത്തിലൂടെ പടരുന്ന പല സാംക്രമിക രോഗങ്ങളെ തടയാനും മാസ്ക് ഗുണം ചെയ്യും. കോവിഡ് കാലത്ത് അത്തരത്തിലുള്ള രോഗികളിൽ വന്ന കുറവ് അത്ഭുതെപ്പടുത്തിയതായി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഇേൻറണിസ്റ്റ് ഡോ. ഉസ്മാൻ മലയിൽ പറഞ്ഞു. സാനിറ്റൈസറും മാസ്കും ജീവിതശീലത്തിെൻറ ഭാഗമായി മാറി. അത് ഏതു തരത്തിലുള്ള വൈറസുകളുടെ വ്യാപനത്തേയും തടയും. ഉത്തമമായ ആരോഗ്യ ജീവിതത്തിെൻറ ശീലമായി ഇത് മാറ്റുന്നത് ഏറെ സഹായകമാെണന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.