വിദേശത്ത്​ നിന്നുള്ള ആദ്യ ഉംറ സംഘം വെള്ളിയാഴ്​ച മക്കയിലെത്തും

ജിദ്ദ: വിദേശത്ത്​ നിന്നുള്ള ആദ്യം ഉംറ സംഘം വെള്ളിയാഴ്​ച പുണ്യഭൂമിയിലെത്തും. ഹജ്ജ്​ ഉംറ ദേശീയ കമ്മിറ്റി അംഗം ഹാനി അൽഉമൈരിയെ ഉദ്ധരിച്ച്​ പ്രാദേശിക പത്രമാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​.

വെള്ളിയാഴ്​ച രാത്രി ഒമ്പത്​ മണി​ക്ക്​ നൈജീരിയയിൽ നിന്നുള്ള സംഘം ജിദ്ദ കിങ്​ അബ്​ദുൽ അസീസ്​ വിമാനത്താവളത്തിലെത്തുമെന്ന്​​ ഹാനി അൽ​ ഉമൈരി പറഞ്ഞു. വിദേശത്തു നിന്നുള്ള തീർഥാടകരെ വിമാനത്താവളങ്ങളിൽ സ്വീകരിക്കുന്നതിനും പിന്നീട്​ മക്കയിലെ ഹോട്ടലുകളിൽ എത്തിക്കുന്നതിനും ഉംറ കർമങ്ങൾക്ക്​ മേൽനോട്ടം വഹിക്കുന്നതിനുമുള്ള എല്ലാ ഒരുക്കങ്ങളും ഉംറ സേവന കമ്പനികൾ നേരത്തെ പൂർത്തിയാക്കിയിട്ടുണ്ട്​. ഇഅ്​തമർന ആപ്ലിക്കേഷൻ വഴിയാണ്​ ഉംറക്കുളള സമയം തെരഞ്ഞെടുക്കുക. മക്കയിലും മദീനയിലും ഒരോ സംഘത്തിനും സേവനത്തിനായി ഉംറ കമ്പനികളുടെ പരിശീലനം നേടിയ ആളുകളുണ്ടാകും.

ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെ തീർത്ഥാടകർക്ക് വിമാനയാത്ര, ഗതാഗതം, ഹോട്ടലുകൾ, ഭക്ഷണം എന്നിവയുൾപ്പെടെയുള്ള മുഴുവൻ പാക്കേജുകൾ വാങ്ങാമെന്നും സേവനങ്ങൾക്ക്​ ഉംറ കമ്പനിയെ തെരഞ്ഞെടുക്കാവുന്നതുമാണ്​. എല്ലാ സേവനങ്ങളും പാക്കേജുകളും ഇലക്​ട്രോണിക്​ സംവിധാനത്തിലൂടെയായിരിക്കും. സൗദി ഹജ്ജ്​ ഉംറ മന്ത്രാലയം അംഗീകരിച്ച ആഗോള, പ്രാദേശിക ബുക്കിങ്​ പ്ലാറ്റ്​ഫോമുകളിലുടെ ഇതു ലഭ്യമാകും. സൗദി ഉംറ കമ്പനികളായിരിക്കും ഭവന, ഗതാഗത, എല്ലാ ഗ്രൗണ്ട്​ സർവീസ്​ പാക്കേജുകളും നൽകുകയെന്നും ഹജ്ജ്​ ഉംറ ​ദേശീയ കമ്മിറ്റി അംഗം പറഞ്ഞു.

Tags:    
News Summary - The first group of Umrah pilgrims from abroad will arrive in Makkah on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.