അൽഅഹ്സ: ഭരണവർഗത്തിെൻറ താൽപര്യങ്ങൾക്കനുസരിച്ചു വിധികൾ പ്രഖ്യാപിക്കുന്ന ന്യായാധിപന്മാർ എന്ന അശ്ലീല കാഴ്ച, ഇന്ത്യൻ ജനാധിപത്യത്തിെൻറ ഭാവിയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നതായി നവയുഗം സാംസ്കാരികവേദി രക്ഷാധികാരി ഷാജി മതിലകം അഭിപ്രായപ്പെട്ടു. അൽഅഹ്സ മേഖലയിൽ പുതിയതായി രൂപവത്കരിച്ച നവയുഗം കൊളബിയ യൂനിറ്റ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിെൻറ എല്ലാ ഘടകങ്ങളെയും തങ്ങളുടെ ചൊൽപ്പടിയിൽ നിർത്താനുള്ള സംഘ്പരിവാർ ശ്രമങ്ങൾ വിജയം കാണുകയാണ്. ജനാധിപത്യത്തിെൻറയും ഭരണഘടനയുടെയും സംരക്ഷണത്തിനായി ഒന്നിച്ചു പൊരുതണമെന്ന ആവശ്യമാണ് കാലഘട്ടം ഉയർത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അൽഅഹ്സ മേഖല പ്രസിഡൻറ് ഉണ്ണി മാധവം അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സുശീൽ കുമാർ യൂനിറ്റ് നേതാവായ അൻസാരിക്ക് ആദ്യ അംഗത്വം കൈമാറി കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
നവയുഗം കലണ്ടർ വിതരണം മേഖല കമ്മിറ്റി ജോയൻറ് സെക്രട്ടറി രതീഷ് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.നവയുഗം വനിതാവേദി സെക്രട്ടറി മിനി ഷാജി, നവയുഗം നേതാക്കളായ അഖിൽ അരവിന്ദ്, നിസ്സാം പുതുശ്ശേരി, ജയകുമാർ, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. പുതിയ യൂനിറ്റ് ഭാരവാഹികളായി ഷാജി (രക്ഷാധികാരി), സന്തോഷ് കുമാർ (പ്രസി), അൻസാരി (സെക്ര), നൗഷാദ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. ബിനുകുമാർ, സുരേഷ് കുമാർ, ശിവപ്രസാദ് എന്നിവരെ യൂനിറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.