ജിദ്ദ: മസ്ജിദുൽ ഹറാമിലെ കവാടങ്ങൾക്ക് നമ്പറിടുന്ന പദ്ധതി ആരംഭിച്ചു. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസാണ് പദ്ധതിയുടെ ഉദ് ഘാടനം നിർവഹിച്ചത്. ഇരുഹറമുകളിൽ നടപ്പാക്കിവരുന്ന വികസനപ്രവർത്തനങ്ങളുടെ തുടർച്ചയാണ് കവാടങ്ങൾക്ക് നമ്പറുകളിടുന്നതെന്ന് ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
ഹറമിലെത്തുന്നവർക്ക് നൽകുന്ന സേവനങ്ങൾ മികവുറ്റതാക്കുക ഇതിലൂടെ ലക്ഷ്യമിടുന്നുണ്ടെന്നും പറഞ്ഞു. ഹറം കാര്യാലയ അണ്ടർ സെക്രട്ടറി അഹമ്മദ് ബിൻ മുഹമ്മദ് അൽമൻസൂരി, എൻജിനീയറിങ് പഠനപദ്ധതി ജനറൽ മാനേജർ എൻജി. സുൽത്താൻ അൽഖുറശി എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.