ജിദ്ദ: ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഇത്തവണയും പൊതുവിനോദ അതോറിറ്റിക്ക് കീഴിൽ വിപുലമായ ആഘോഷം. 'മധുരമേറിയ ഈദ്'എന്ന ബാനറിലാണ് ഇത്തവണ പെരുന്നാളാഘോഷം. ഒരോ മേഖലയിലും നടക്കേണ്ട പരിപാടികൾ അതോറിറ്റി നേരത്തെ ആവിഷ്കരിച്ചിട്ടുണ്ട്.
ആളുകളിൽ ആഘോഷങ്ങളുടെ അന്തരീക്ഷം പ്രതിഫലിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള പരിപാടിയാണ് ഒരുക്കിയത്. പെരുന്നാളിന്റെ ആദ്യ ദിവസം രാജ്യത്തെ വിവിധ മേഖലകളിൽ ആരംഭിക്കുന്ന ആഘോഷം ശവ്വാൽ ആറ് വരെ തുടരും. ജിദ്ദ ഒഴികെ എല്ലാ മേഖലകളിലും രാത്രി ഒമ്പതിന് വെടിക്കെട്ട് ഉണ്ടാകും.
ജിദ്ദയിൽ രാത്രി 9.30നാണ് വെടിക്കെട്ട്. അറബ് ലോകത്തെ പ്രമുഖ കലാകാരന്മാർ ഉൾപ്പെടുന്ന 12 നാടകം, രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ പ്രമുഖ ഗൾഫ്, അറബ് ഗായകരുടെ 14 സംഗീതക്കച്ചേരികൾ തുടങ്ങി വിവിധങ്ങളായ പരിപാടികൾ അരങ്ങേറും. കോമഡി, ഡ്രാമ പരിപാടിയിൽ റിയാദ്, ജിദ്ദ, ദമ്മാം, അബഹ എന്നിവിടങ്ങളിലായിരിക്കും നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.