ജിദ്ദ: മക്കയിലെ പുണ്യസ്ഥലങ്ങളിലെ ഹജ്ജ് ഒരുക്കം ഗവർണർ അമീർ ഖാലിദ് അൽഫൈസൽ പരിശോധിച്ചു. ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താനോടൊപ്പമാണ് മക്ക ഗവർണർ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങൾ സന്ദർശിച്ചത്. തീർഥാടകർക്ക് ഒരുക്കിയ സൗകര്യങ്ങൾ ഗവർണർ കാണുകയുണ്ടായി.
പൂർത്തിയായ ചില പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ശുമൈസി ചെക്ക്പോസ്റ്റ് വികസിപ്പിക്കുന്ന പദ്ധതി, സാഇദിയയിലെ സ്വീകരണകേന്ദ്ര നിർമാണ പദ്ധതി, ഹജ്ജ് സ്മാർട്ട് കാർഡ് പദ്ധതി എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. മിനയിലൊരുക്കിയ മാതൃകാ തമ്പ് ഗവർണർ സന്ദർശിച്ചു. കോവിഡ് വ്യാപനം തടയാൻ തീർഥാടകർക്ക് ഒരുക്കിയ ആരോഗ്യ മുൻകരുതൽ നടപടികളും യാത്രാസംവിധാനങ്ങളും പരിശോധിച്ചു. ഹജ്ജുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് മേധാവികളും മക്ക ഗവർണറെ അനുഗമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.