പി.വി. മൊയ്‌തീൻ കുട്ടി (പ്രസി), കെ. അബ്​ദുൽ ലത്തീഫ് (ജന. സെക്ര), എം.കെ. നിയാസ് (ട്രഷ)

മഹാകവി അക്കിത്തത്തി​െൻറ നിര്യാണത്തിൽ അനുശോചിച്ചു

റിയാദ്: ജ്ഞാനപീഠം പുരസ്‌കാര ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ നിര്യാണത്തിൽ റിയാദ് കെ.എം.സി.സി തൃത്താല മണ്ഡലം പ്രവർത്തക കൺവൻഷൻ അനുശോചനം രേഖപ്പെടുത്തി.ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം എന്ന വരികളിലൂടെ മനുഷ്യസ്‌നേഹത്തി​െൻറയും മാനുഷിക മൂല്യങ്ങളുടെയും മഹാവിസ്മയം തീർത്ത പ്രതിഭാശാലിയായ കവിയെയാണ് അദ്ദേഹത്തി​െൻറ നിര്യാണത്തിലൂടെ നഷ്​ടമായതെന്ന് യോഗം വിലയിരുത്തി. പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെ അദ്ദേഹത്തെ തേടിയെത്തിയ നിരവധി പുരസ്‌കാരങ്ങൾ തങ്ങളുടെ നാടി​െൻറ കൂടി അഭിമാനമായിരുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു.

ബത്​ഹയിലെ സോനാ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പ്രവർത്തക കൺവൻഷൻ ജില്ല സെക്രട്ടറി അബ്​ദുൽ റഷീദ് തെങ്കരയുടെ അധ്യക്ഷതയിൽ സെൻട്രൽ കമ്മിറ്റി സെക്രട്ടറി മാമുക്കോയ തറമ്മൽ ഉദ്ഘാടനം ചെയ്തു.

ജില്ല കമ്മിറ്റിക്ക് കീഴിൽ തൃത്താല മണ്ഡലം കേന്ദ്രീകരിച്ച്​ പുതിയ കമ്മിറ്റി നിലവിൽവന്നു. ഭാരവാഹികളായി പി.വി. മൊയ്‌തീൻ കുട്ടി (പ്രസി), സിദ്ദീഖ് വി. ഉസ്മാൻ തിരുമിറ്റക്കോട് (വൈ. പ്രസി), കെ. അബ്​ദുൽ ലത്തീഫ് (ജന. സെക്ര), കെ.പി. മുസ്തഫ, സാദിഖ് തൃത്താല (ജോ. സെക്ര), എം.കെ. നിയാസ് (ട്രഷ), നിസാർ തൃത്താല, ഖിദ്​ർ പരുതൂർ, മാനുട്ടി തൃത്താല, മുഹമ്മദ്‌ അഷ്‌റഫ്‌ തൃത്താല (എക്സി. അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി എ.യു. സിദ്ദീഖ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ല ജനറൽ സെക്രട്ടറി അഷ്‌റഫ് വെള്ളപ്പാടം, ട്രഷറർ സൈനു വിളത്തൂർ എന്നിവർ സംസാരിച്ചു. ജില്ല കെ.എം.സി.സി സെക്രട്ടറി ജാബിർ വാഴമ്പുറം സ്വാഗതവും അബ്​ദുൽ ലത്തീഫ് തിരുമിറ്റക്കോട് നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.