അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ഹാ​ഇ​ലി​ലെ ഖ​ഫ​ർ പ​ള്ളി​യു​ടെ ഉ​ൾ​വ​ശം 

ഹാ​ഇ​ലി​ലെ ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള ഖ​ഫ​ർ പ​ള്ളി ആ​രാ​ധ​ന​ക്കാ​യി വീ​ണ്ടും തു​റ​ക്കു​ന്നു

ഹാ​ഇ​ൽ: നൂ​റി​ലേ​റെ വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഹാ​ഇ​ലി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഖ​ഫ​ർ പ​ള്ളി അ​റ്റ​ക്കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി ആ​രാ​ധ​ന​ക്കാ​യി വീ​ണ്ടും തു​റ​ക്കു​ന്നു.അ​ടു​ത്തി​ടെ രാ​ജ്യ​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പു​രാ​ത​ന​വും ച​രി​ത്ര​പ​ര​വു​മാ​യ പ​ള്ളി​ക​ൾ ന​വീ​ക​രി​ക്കാ​ൻ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ പ​ദ്ധ​തി​ക്ക് കീ​ഴി​ൽ തു​ട​ക്കം കു​റി​ച്ചി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ഞ്ച് കോ​ടി റി​യാ​ൽ ചെ​ല​വി​ൽ രാ​ജ്യ​ത്തെ 10 പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 30ഓ​ളം പു​രാ​ത​ന പ​ള്ളി​ക​ളാ​ണ് പ​ദ്ധ​തി​ക്ക് കീ​ഴി​ൽ അ​റ്റ​ക്കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി ന​വീ​ക​രി​ക്കു​ന്ന​ത്. ഇ​തി​‍െൻറ ഭാ​ഗ​മാ​യാ​ണ് ഹാ​ഇ​ലി​ലെ ഖ​ഫ​ർ പ​ള്ളി​യും ന​വീ​ക​രി​ച്ച​ത്.

ഹാ​ഇ​ൽ ന​ഗ​ര​ത്തി​ൽ​നി​ന്നും 20 കി​ലോ മീ​റ്റ​ർ തെ​ക്കു​പ​ടി​ഞ്ഞാ​റാ​യി അ​ൽ ഉ​ല റോ​ഡി​നെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ പ​ഴ​യ പ​ട്ട​ണ​മാ​യ ഖ​ഫ​റി​ലാ​ണ് പ​ള്ളി സ്ഥി​തി​ചെ​യ്യു​ന്ന​ത്.19ാം നൂ​റ്റാ​ണ്ടി​‍െൻറ ആ​ദ്യ പ​കു​തി​യി​ൽ റു​ഖ​യ്യ ബി​ൻ​ത് അ​ബ്​​ദു​ല്ല എ​ന്ന സ്ത്രീ ​ത​‍െൻറ ഭ​ർ​ത്താ​വി​‍െൻറ മ​ര​ണ​ശേ​ഷ​മാ​ണ് ഖ​ഫ​ർ പ​ള്ളി സ്ഥാ​പി​ച്ച​ത് എ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. 1965ൽ ​പ​ള്ളി പു​തു​ക്കി​പ്പ​ണി​യു​ക​യും പ്ര​ദേ​ശ​ത്തു​നി​ന്നു​ള്ള​വ​രും സ​മീ​പ ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രും വെ​ള്ളി​യാ​ഴ്ച ജു​മു​അ​ക്കും മ​റ്റു ന​മ​സ്കാ​ര​ങ്ങ​ൾ​ക്കു​മെ​ല്ലാം ഖ​ഫ​ർ പ​ള്ളി​യി​ലെ​ത്തി​യി​രു​ന്നു.

ക​ളി​മ​ണ്ണ്, ക​ല്ല് എ​ന്നി​വ​കൊ​ണ്ട് ചു​മ​രു​ക​ളും മ​രം​കൊ​ണ്ടു​ള്ള മേ​ൽ​ക്കൂ​ര​യു​മാ​യാ​ണ് ഖ​ഫ​ർ പ​ള്ളി നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. പ​ള്ളി​യു​ടെ ആ​കെ വി​സ്തീ​ർ​ണം 638 ച​തു​ര​ശ്ര മീ​റ്റ​റാ​ണ്. 500 പേ​ർ​ക്ക് ഒ​രേ സ​മ​യം ന​മ​സ്കാ​രം നി​ർ​വ​ഹി​ക്കാ​ൻ സാ​ധി​ക്കും. 1991ൽ ​പ​ള്ളി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​തു​ക്കി​പ്പ​ണി​തി​രു​ന്നു. റാ​ഷി​ദ് അ​ൽ സ​ലാ​മി, സു​ലൈ​മാ​ൻ റാ​ഷി​ദ് അ​ൽ സ​ലാ​മി, മു​ഹ​മ്മ​ദ് ഇ​സ്സ അ​ൽ ഖു​റൈ​സ്, അ​ബ്​​ദു​ല്ല നാ​സ​ർ അ​ൽ ഗൈ​തി എ​ന്നി​വ​രാ​ണ് പ​ള്ളി​യി​ലെ പ്ര​മു​ഖ ഇ​മാ​മു​ക​ൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.