ദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി സ്മൃതി സംഗമവും ദേശരക്ഷ പ്രതിജ്ഞയും സംഘടിപ്പിച്ചു. റീജനൽ പ്രസിഡൻറ് ഇ.കെ. സലീം അധ്യക്ഷത വഹിച്ചു. ദമ്മാം ബദ്ർ അൽറാബി ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാമത് ജന്മദിനത്തിന് ഒരു പ്രത്യേകതയുണ്ട്. ഗാന്ധിജി കോൺഗ്രസിെൻറ അധ്യക്ഷനായത് 1924 ഡിസംബർ മാസം 26, 27 തീയതികളിൽ നടന്ന ബെൽഗാം എ.ഐ.സി.സി സമ്മേളനത്തിൽ വെച്ചാണ്. ഈ വർഷം ആ മഹത് സംഭവത്തിെൻറ നൂറാം വാർഷികമാണ്.
റീജനൽ പ്രസിഡൻറ് ഇ.കെ. സലിം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്ലോബൽ പ്രതിനിധി ജോൺ കോശി, നാഷനൽ പ്രതിനിധി റഫീഖ് കുട്ടിലങ്ങാടി, റീജനൽ വൈസ് പ്രസിഡൻറുമാരായ ഷിജില ഹമീദ്, ഡോ. സിന്ധു ബിനു, ഷംസ് കൊല്ലം എന്നിവർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
ജേക്കബ് പാറയ്ക്കൽ, സി.ടി. ശശി, അൻവർ വണ്ടൂർ, സക്കീർ പറമ്പിൽ, രാധിക ശ്യാംപ്രകാശ്, കെ.പി. മനോജ്, അവിന്ദൻ, അസിഫ് താനൂർ, ബിനു പി. ബേബി, ലാൽ അമീൻ, ജോണി പുതിയറ, അൻവർ സാദിഖ്, ശ്യാം പ്രകാശ്, ബിനു പുരുഷോത്തമൻ, മുസ്തഫ നണിയൂർ നമ്പറം, ദിൽഷാദ്, ഷാഹിദ് കൊടിയേങ്ങൽ.
ഇജാസ് നിസ്സാം, ഹമീദ് കണിച്ചാട്ടിൽ, ഷാജിദ് കാക്കൂർ, റോയ് വർഗീസ്, അൻഷാദ് ആദം, ഹമീദ് മരക്കാശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി. സംഘടന ജന. സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.