യാംബു: ‘ദി കേരള സ്റ്റോറി’എന്ന ചിത്രം കേരളത്തിൽ നിലവിലുള്ള സൗഹൃദാന്തരീക്ഷം തകർക്കാനും സമുദായങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാനും ലക്ഷ്യം വെച്ചുള്ളതാണെന്ന് പ്രവാസി വെൽഫെയർ യാംബു മേഖല ജനകീയസംഗമം അഭിപ്രായപ്പെട്ടു.
മേഖല പ്രസിഡന്റ് നസിറുദ്ദീൻ ഓമണ്ണിൽ അധ്യക്ഷത വഹിച്ചു. മിദ്ലാജ് റിദ വിഷയാവതരണം നടത്തി. അബ്ദുൽ മജീദ് സുഹ്രി, അബ്ദുൽ റഷീദ് വേങ്ങര (യാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ), അസ്കർ വണ്ടൂർ, സിദ്ദീഖുൽ അക്ബർ (ഒ.ഐ.സി.സി), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം), നൗഷാദ് വി. മൂസ (സിജി) എന്നിവർ സംസാരിച്ചു.
പ്രവാസി വെൽഫെയർ യാംബു മേഖല എക്സിക്യൂട്ടിവ് അംഗം നിയാസ് യൂസുഫ് സ്വാഗതം പറഞ്ഞു. സഫീൽ കടന്നമണ്ണ, ഇൽയാസ് വേങ്ങൂർ, സുറൂർ തൃശൂർ, ഷൗക്കത്ത് എടക്കര, താഹിർ ചേളന്നൂർ, നസീഫ് മാറഞ്ചേരി, മുനീർ കോഴിക്കോട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.