ദമ്മാം: സൗദിയിലെ ഏറ്റവും വലിയ മൾട്ടി പ്ലക്സ് സിനിമ തിയറ്റർ ദഹ്റാനിൽ പ്രവർത്തനം തുടങ്ങി. രാജ്യത്തെ ആദ്യമെത്തിയ സിനിമ കമ്പനിയായ 'മൂവി സിനിമാസ്' ആണ് ദഹ്റാനിലെ പ്രശസ്തമായ മാൾ ഓഫ് ദഹ്റാനിൽ തിയറ്റർ സമുച്ചയം സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ദഹ്റാൻ മുനിസിപ്പാലിറ്റി മേധാവി എൻജി. മുഹമ്മദ് ബിൻ ജാസിം അൽജാസിം മൾട്ടിപ്ലക്സ് തിയറ്ററിെൻറ ഉദ്ഘാടനം നിർവഹിച്ചു. രാജ്യത്തെ വിവിധ കമ്പനി പ്രതിനിധികൾ, കലാകാരന്മാർ, മാധ്യമ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ക്ഷണിക്കപ്പെട്ടവർക്കായി ഏറ്റവും പുതിയ അമേരിക്കൻ ചിത്രമായ 'ആൻറിബെല്ലം' ആദ്യമായി പ്രദർശിപ്പിച്ചു.
18 സ്ക്രീനുകളുള്ള മുവീ സിനിമാസിൽ 2,368 സീറ്റുകളാണുള്ളത്. ജൂനിയർ, സ്റ്റാൻഡേഡ് എന്നിവക്ക് പുറമേ മൂവി സ്യൂട്ടുകൾ, സ്‌ക്രീൻ എക്‌സ്, ഒനിക്‌സ്, ഡോൾബി സിനിമ എന്നിവയുൾപ്പെടെ ആധുനിക സാങ്കേതിക തികവിെൻറ ൈവവിധ്യങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. മൂവീ സിനിമാസിെൻറ 10ാമത്തെ ശാഖയാണ് പുതുതായി ദഹ്റാനിൽ ആരംഭിച്ചിരിക്കുന്നത്. റിയാദ്, ജിദ്ദ, ജൂബൈൽ, അൽഅഹ്സ, അൽഖോബാർ എന്നിവിടങ്ങളിലാണ് മുമ്പ് തിയറ്ററുകൾ തുറന്നത്. ദഹ്റാനിലെ പ്രവർത്തനം മാർച്ചിൽ ആരംഭിക്കാനിരിക്കെയാണ് കോവിഡ് ലോക് ഡൗൺ ആരംഭിച്ചത്. നിലവിൽ കോവിഡ് പ്രതിസന്ധികൾ മാറിവരുന്ന സാഹചര്യത്തിലാണ് മുഴുവൻ നിയമങ്ങളും പാലിച്ചുെകാണ്ട് തിയറ്റർ തുറന്നിരിക്കുന്നത്.
അത്യാധുനിക സാങ്കേതിക വൈഭവങ്ങളിലൂടെ പ്രേക്ഷകർക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിച്ച് ലോക ചലച്ചിത്ര ഭാഷ്യങ്ങളെ അവതരിപ്പിക്കുകയാണ് മൂവീ സിനിമാസ് ലക്ഷ്യമിടുന്നതെന്ന് മാർക്കറ്റിങ് ഡയറക്ടർ മഹമൂദ് മിർസ പറഞ്ഞു. കച്ചവടം എന്ന ലക്ഷ്യത്തിനപ്പുറത്ത് നൂതനവും ആഡംബരവുമായ ആസ്വാദന മേഖല ഉപഭോക്താക്കൾക്കായി സമർപ്പിക്കുക എന്നതാണ് തങ്ങളുടെ മുഖ്യലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ഏറ്റവും വലുതും സൗന്ദര്യവുമുള്ള വിനോദകേന്ദ്രമായി ദഹ്റാൻ മാളിലെ മൂവീ സിനിമാസ് അറിയപ്പെടുമെന്ന് അദ്ദേഹം ആവർത്തിച്ചു. സൗദിയുടെ ചരിത്രഗണങ്ങളെ മാറ്റിപ്പണിയുന്നതിനുള്ള ഇടം കൂടിയായാണ് ഇത്തരം തിയറ്ററുകളെ വിലയിരുത്തുന്നത്.
ബഹ്റൈനിലേക്കുള്ള സ്വദേശികളുടെ ഒഴുക്ക് നിയന്ത്രിക്കാനും ഇതു സഹായകമാകുമെന്ന് കരുതുന്നു. മികച്ച ഇന്ത്യൻ സിനിമകളും മൂവീ സിനിമാസിൽ ഇടം പിടിക്കുമെന്നും അധികൃതർ സൂചിപ്പിച്ചു. നേരത്തേ 'മാമാങ്കം' എന്ന മലയാളം സിനിമ ദമ്മാമിൽ പ്രദർശനത്തിനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.