മലയാളി റിയാദിൽ താമസസ്ഥലത്ത്​ മരിച്ചു

റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത്​ ഹൃദയാഘാതം മൂലം നിര്യാതനായി. എക്സിറ്റ് 28ൽ അൽനമാറിലെ ഒരു ബേക്കറിയിൽ ജോലി ചെയ്യുന്ന കൊല്ലം വടക്കുംതല തോപ്പിൽ പടിഞ്ഞാറ്റിൽ അബ്​ദുൽ സലാം (53) ആണ്​ മരിച്ചത്​. 30 വർഷമായി റിയാദിലുണ്ട്.

സീനത്ത് ബീവിയാണ് ഭാര്യ. മക്കൾ: സുഹൈൽ (അബ്ഖൈഖ്), സുബ്ഹാന. സാമൂഹിക പ്രർത്തകൻ ശിഹാബ് കൊട്ടുകാടി​ന്‍റെ ബന്ധുവാണ്. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെൽഫയർ വിങ്​ ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.

Tags:    
News Summary - The Malayali died at his residence in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.