സൗദിയിൽ കോവിഡ് രോഗമുക്തി കണക്കാക്കുന്ന കാലയളവ് ആരോഗ്യ മന്ത്രാലയം കുറച്ചു

ജിദ്ദ: കോവിഡ് ബാധിച്ചതിന് ശേഷം സ്വമേധയാ രോഗമുക്തി കണക്കാക്കുന്ന കാലയളവ് സൗദി ആരോഗ്യ മന്ത്രാലയം കുറച്ചു. നിലവിൽ വാക്സിൻ ഡോസുകൾ എടുത്തവർക്ക് രോഗം പിടിപെട്ടാൽ ഏഴു ദിവസം കഴിഞ്ഞും വാക്സിൻ പൂർത്തിയാക്കാത്തവർക്ക് രോഗം പിടിപെട്ട് പത്ത് ദിവസം കഴിഞ്ഞും സ്വമേധയ രോഗമുക്തി നേടിയതായി കണക്കാക്കും.

ഈ ദിവസങ്ങൾ കഴിഞ്ഞാൽ പിന്നീട് കോവിഡ് പരിശോധന നടത്തേണ്ടതില്ല. ഈ കാലയളവ് കഴിഞ്ഞാൽ ഇവരുടെ തവക്കൽന ആപ്പിൽ ഇമ്മ്യൂൺ ആയതായി രേഖപ്പെടുത്തും. നേരത്തെ ഇത് എല്ലാവർക്കും 14 ദിവസങ്ങളായാണ് നിശ്ചയിച്ചിരുന്നത്.

Tags:    
News Summary - The Ministry of Health has reduced the estimated duration of covid cure in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.