ജിദ്ദ: മസ്ജിദുൽ ഹറാമിലെത്തുന്ന പ്രതിദിന ഉംറ തീർഥാടകരുടെ ശേഷി 70,000 ആയി ഉയർത്തിയെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ബുധനാഴ്ച മുതലാണ് തീർഥാടകരുടെ എണ്ണം കൂട്ടിയത്.തീർഥാടകർ കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ചിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. മുഹർറം ഒന്നുമുതൽ പ്രതിദിന തീർഥാടകരുടെ എണ്ണം 60,000 ആക്കിയിരുന്നു. ക്രമേണ തീർഥാടകരുടെ എണ്ണം കൂട്ടുമെന്ന് നേരത്തേ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എട്ടു സമയങ്ങളിലായി ആരോഗ്യ മുൻകരുതൽ പാലിച്ചാണ് തീർഥാടകർക്ക് ഹറമിലേക്ക് പ്രവേശനം നൽകുന്നത്. പ്രതിദിന ഉംറ തീർഥാടകരുടെ എണ്ണം വർധിപ്പിച്ചതിനാലും വിദേശ തീർഥാടകർക്കും രാജ്യത്തെ വാക്സിനെടുത്ത 12 മുതൽ 18 വരെ പ്രായമുള്ളവർക്കും ഉംറക്ക് അനുമതി നൽകിയതിനാലും ഹറമിലെത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ അടുത്തിടെ വർധനവുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.