ഒ.​ഐ.​സി.​സി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘സ​ദ്ഭാ​വ​ന ദി​വ​സി’​ൽ​നി​ന്ന്

ഒ.​ഐ.​സി.​സി 'സ​ദ്ഭാ​വ​ന ദി​വ​സ്' ആ​ച​രി​ച്ചു

ജി​ദ്ദ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന രാ​ജീ​വ് ഗാ​ന്ധി​യു​ടെ 76ാമ​ത് ജ​ന്മ​ദി​നം ഒ.​ഐ.​സി.​സി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി 'സ​ദ്ഭാ​വ​ന ദി​വ​സ്' ആ​യി ആ​ച​രി​ച്ചു. ഇ​ന്ത്യ​യു​ടെ ശാ​സ്ത്ര സാ​ങ്കേ​തി​ക സാ​മൂ​ഹി​ക പു​രോ​ഗ​തി​യി​ൽ രാ​ജീ​വ് ഗാ​ന്ധി​യു​ടെ ഭ​ര​ണ പ​രി​ഷ്‌​കാ​ര​ങ്ങ​ൾ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തി​യി​രു​ന്ന​താ​യി ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി​യ രാ​ജീ​വ് ഗാ​ന്ധി​യു​ടെ ന​യ​പ​രി​പാ​ടി​ക​ളു​ടെ പ്ര​സ​ക്തി വ​ർ​ത്ത​മാ​ന കാ​ല​ഘ​ട്ട​ത്തി​ൽ വ​ർ​ധി​ച്ചു വ​രു​ക​യാ​ണെ​ന്നും ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു.

മ​ല​പ്പു​റം ഡി.​സി.​സി പ്ര​സി​ഡ​റ്​ അ​ഡ്വ. വി.​വി. പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഹ​ക്കീം പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​എ. മു​ബാ​റ​ക്​ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ബ്​​ദു​ൽ മ​ജീ​ദ് ന​ഹ, എ.​പി. കു​ഞ്ഞാ​ലി ഹാ​ജി, സി.​എം. അ​ഹ​മ്മ​ദ്, അ​ഷ്‌​റ​ഫ് അ​ഞ്ചാ​ല​ൻ, നൗ​ഷാ​ദ് ചാ​ലി​യാ​ർ, അ​ഷ്‌​റ​ഫ് പോ​രൂ​ർ, മ​ജീ​ദ് ചേ​റൂ​ർ, ഇ​സ്മാ​ഇൗ​ൽ കൂ​രി​പ്പൊ​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​സാ​ദ് പോ​രൂ​ർ സ്വാ​ഗ​ത​വും സാ​ഹി​ർ വാ​ഴ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.