യു​വ യു​നൈ​റ്റ​ഡ് ഇ​മ്രാ​ൻ ഈ​ദ് മെ​ഗാ ഫെ​സ്റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ന്‍ ജ​യ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ നി​ർ​വ​ഹി​ക്കു​ന്നു

യു​വ യു​നൈ​റ്റ​ഡ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

റി​യാ​ദ്: ചാ​രി​റ്റി ഓ​ഫ് പ്ര​വാ​സി മ​ല​യാ​ളി​യു​ടെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ യു​വ യു​നൈ​റ്റ​ഡ് മേ​യ് 26ന് ​അ​സീ​സി​യ നെ​സ്റ്റോ ട്രെ​യി​ൻ മാ​ളി​ൽ ന​ട​ത്തു​ന്ന സ്റ്റാ​ർ സിം​ഗ​ർ ഇ​മ്രാ​ൻ ഈ​ദ് മെ​ഗാ ഫെ​സ്റ്റി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ര്‍ യു​വ യു​നൈ​റ്റ​ഡ് പ്ര​സി​ഡ​ന്റ് റി​ഷി ല​ത്തീ​ഫി​ന് ന​ല്‍കി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. പ്ര​തി​സ​ന്ധി​യി​ലും സം​ഗീ​ത​ത്തെ നെ​ഞ്ചി​ലേ​റ്റി​യ അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​ര​ൻ ഇ​മ്രാ​ൻ ഖാ​നെ സ​ഹാ​യി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണു ചെ​റി​യ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​മ്രാ​ൻ ഖാ​ന്റെ പേ​രി​ൽ മെ​ഗാ ഫെ​സ്റ്റ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

സു​ലൈ​മാ​നി​യ ന്യൂ ​മ​ലാ​സ് റ​സ്റ്റാ​റ​ന്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യു​വ യു​നൈ​റ്റ​ഡി​ന്റെ ഭാ​ര​വാ​ഹി​ക​ളാ​യ റി​ഷി ല​ത്തീ​ഫ്, അ​ശ്റ​ഫ് പ​ട്ടാ​മ്പി, മു​ഹാ​ദ് അ​റ​ക്ക​ൽ, നി​സാ​ർ കൊ​ല്ലം, സ​ലിം ക​രൂ​പ്പ​ട​ന്ന, അ​ക്ഷ​യ് സു​ധീ​ർ, ഹി​ബ അ​ബ്ദു​ൽ സ​ലാം, ആ​ൻ​ഡ്രി​യ ജോ​ൺ​സ​ൺ, അ​നാ​മി​ക സു​രേ​ഷ്, അ​ഭി​ന​ന്ദ ബാ​ബു, സ​ഫ ഷി​റാ​സ്, അ​ഞ്ജ​ലി സു​ധീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - The poster was released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.