ഉസ്മാൻ കല്ലായി (ചെയർ.), ഷഹ്സൂർ അലി കക്കാട് (ജന. സെക്ര.), അബ്ദുൽ റഊഫ് വയനാട് (എക്​സി.​ സെക്ര.) 

യുവതയുടെ സാമൂഹിക കാഴ്ച്ചപ്പാട് മൂല്യങ്ങളിലധിഷ്ടിതമാകണം -രിസാല സ്റ്റഡി സർക്കിൾ

ദമ്മാം: യുവ സമൂഹത്തിന്റെ വികസന കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നത് മൂല്യവത്തായ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിച്ചായിരിക്കണമെന്ന് രിസാല സ്റ്റഡി സർക്കിൾ യൂത്ത് കൺവീൻ ആവശ്യപ്പെട്ടു. 'നമ്മളാവണം' എന്ന പ്രമേയത്തിൽ യൂനിറ്റ്, സെക്ടർ യൂത്ത് കൺവീനുകൾക്ക് ശേഷം അൽഖോബാർ സെൻട്രൽ യൂത്ത് കൺവീൻ ദമ്മാം നെസ്റ്റോ ഓഡിറ്റോറിയത്തിൽ നടന്നു. ചെയർമാൻ ജവാദ് മാവൂർ അധ്യക്ഷത വഹിച്ചു.

നാഷനൽ എക്സിക്യൂട്ടീവ് ഷെഫീഖ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. 'സഹവാസത്തിന്റെ അനുഭൂതി' എന്ന വിഷയത്തിൽ ഗൾഫ് കൗൺസിൽ അംഗം നൂറുദ്ദീൻ സഖാഫി പ്രഭാഷണം നടത്തി. വിവിധ സെഷനുകൾക്ക് നാഷനൽ നേതാക്കളായ ഉമറലി കോട്ടക്കൽ, റഊഫ് പാലേരി, മുജീബ് തുവ്വക്കാട് എന്നിവർ നേതൃത്വം നൽകി.

നാഷനൽ ചെയർമാൻ ഷഫീഖ് ജൗഹരി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഉസ്മാൻ കല്ലായി (ചെയർ.), ഷഹ്സൂർ അലി കക്കാട് (ജന. സെക്ര.), അബ്ദുൽ റഊഫ് വയനാട് (എക്​സി.​ സെക്ര.), ക്ലസ്റ്റർ സെക്രട്ടറിമാരായ അബ്ദുൽ ജലീൽ, മുനീർ തിരുവനന്തപുരം (സംഘടന), മുജീബ് മുന്നൂർ, ഷക്കീർ പെടേന (മീഡിയ), സൈനുൽ ആബിദ്, ഉക്കാഷ് ഒറ്റപ്പാലം (ഫിനാൻസ്), ഇബ്രാഹിം ശിവപുരം, ഷമാലുദ്ദീൻ തെരുവത്ത് (കലാലയം), മുക്താർ കോട്ടയം, മുഹമ്മദ് കുഞ്ഞി (വിസ്‌ഡം) എന്നിവരാണ് ഭാരവാഹികൾ. അനസ് വിളയൂർ സ്വാഗതവും ഷഹ്സൂർ അലി നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.