റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം
റിയാദ്: ലോകതലത്തിൽ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്നതിൽ തുടർച്ചയായി ഒന്നാംസ്ഥാനം നേടി റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം. കഴിഞ്ഞ മേയ്, ജൂൺ മാസങ്ങളിലാണ് തുടർച്ചയായി ഒന്നാം സ്ഥാനം നേടിയത്. വിമാന ഷെഡ്യൂളുകളുടെ സമയക്രമം പാലിക്കുന്നതിൽ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റാങ്കിങ് നിശ്ചയിക്കുന്ന ഏജൻസിയായ ‘സിറിയം ഡിയോ’ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തുടർച്ചയായി ഈ നേട്ടം സ്വന്തമാക്കാൻ സഹായിച്ച കിങ് ഖാലിദ് വിമാനത്താവളത്തിലെ എല്ലാ ജീവനക്കാർക്കും എയർപോർട്ട് കമ്പനി സി.ഇ.ഒ അയ്മൻ അബു അബാബ നന്ദി പറഞ്ഞു. ഇത് വിമാനത്താവളത്തിലെ ജീവനക്കാരുടെ ഒരു പ്രധാന സവിശേഷതയാണ്.
എല്ലാ മേഖലയിലും യാത്രക്കാരുടെ അനുഭവം വർധിപ്പിക്കാനുള്ള അവരുടെ നിരന്തര താൽപര്യമാണ്. രാജ്യത്തെ വിമാനത്താവളങ്ങളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിന് ഭരണകൂടത്തിന്റെ വലിയ പിന്തുണയുണ്ടെന്നും സി.ഇ.ഒ സൂചിപ്പിച്ചു.
‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി രാജ്യത്തിന്റെ സ്ഥാനവും ഭാവി അഭിലാഷങ്ങളുടെ വ്യാപ്തിയും പ്രതിഫലിപ്പിക്കുന്ന ദേശീയ സ്ഥാപനങ്ങളിലൊന്നാണ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമെന്ന് സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.