ദമ്മാം: കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഫ്രൈഡേ ക്ലബ് ദമ്മാം സംഘടിപ്പിച്ച 38ാമത് സ്കൈവർത്ത് ഫുഡ്ബാൾ ടൂർണമെൻറിന് വർണശബളമായ പര്യവസാനം.
ഒരു മാസം നീണ്ടുനിന്ന മേളയുടെ ആവേശകരമായ സീനിയർ വിഭാഗം ഫൈനൽ മത്സരത്തിൽ ടീം ഓയിൽ കെം പെനാൽറ്റി ഷൂട്ട്ഔട്ടിൽ സ്റ്റോപ്പ് ആൻഡ് ടേസ്റ്റിനെ മുട്ടുകുത്തിച്ചാണ് ജേതാക്കളായത്. ഇഞ്ചോടിഞ്ച് മത്സരം നടന്ന സൂപ്പർ സീനിയർ വിഭാഗം ഫൈനലിൽ ഐ.ടി.സി ജുബൈൽ യുനൈറ്റഡ്, സ്റ്റോപ് ആൻഡ് ടേസ്റ്റിനെ പരാജയപ്പെടുത്തി ട്രോഫി കരസ്ഥമാക്കി.
സീനിയർ വിഭാഗത്തിൽ ഷഹബാസ് (മാൻ ഓഫ് ദി മാച്ച്), അബ്ദുൽ അസീസ് (ഗോൾ കീപ്പർ), കെ.വി. ഫസീൽ (എമർജിങ് പ്ലയർ), ഉമർ റാഷിദ് (ടോപ് സ്കോറർ) എന്നിവരെയും സൂപ്പർ സീനിയർ വിഭാഗത്തിൽ ആസിഫ് സഹീർ (മാൻ ഓഫ് ദി മാച്ച്), പി.ടി. ആശിർ (ടോപ് സ്കോറർ) എന്നിവരെയും തെരഞ്ഞെടുത്തു. വിജയികൾക്ക് ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തു. ഇൻതികാഫ് ആലം, അൽത്താഫ് മുനീർ, അക്ബർ, അബൂബക്കർ, ശിഹാബ്, സാബിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.