ജിദ്ദ: ജിദ്ദയിലെ തിരുവനന്തപുരം പ്രവാസി അസോസിയേഷൻ, തിരുവനന്തപുരം ആർ.സി.സിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തിരുവനന്തപുരം നഗരസഭ ജനക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലീം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനിൽകുമാർ പേയാട് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സുലൈമാൻ പരുത്തിക്കുഴി, ചാരിറ്റി കോഓഡിനേറ്റർ മാഹീൻ പാറവിള, ട്രഷറർ കോശി അലക്സാണ്ടർ, വൈസ് പ്രസിഡന്റ് ഷാജഹാൻ പേഴുംമൂട്, എക്സിക്യൂട്ടിവ് അംഗങ്ങളായ അനസ് ചുള്ളിമാനൂർ, സജ്ജാദ് ചുള്ളിമാനൂർ, അഹമ്മദ് അലി പള്ളിവേട്ട, ജഹൻ ഷാ കാട്ടാക്കട എന്നിവർ സന്നിഹിതരായിരുന്നു. ആർ.സി.സി ബ്ലഡ് ബാങ്ക് സൂപ്രണ്ട് ഡോ. ജയലക്ഷ്മി രക്തദാനം നടത്തിയവർക്കുള്ള ആർ.സി.സിയുടെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പ്രവാസി കൂട്ടായ്മകൾ ഇത്തരം കാരുണ്യപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്നതിലുള്ള സന്തോഷം അവർ രേഖപ്പെടുത്തുകയും തിരുവനന്തപുരം പ്രവാസി അസോസിയേഷന് നന്ദി അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.