ജിദ്ദ: മദീനയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിവിധ രാജ്യക്കാരായ തീർഥാടകരെ ഹജ്ജിനായി മക്കയിലെത്തിച്ചു. ശനിയാഴ്ച രാവിലെയാണ് രോഗികളെയും വഹിച്ച ആരോഗ്യ വകുപ്പിന്റെ വാഹനവ്യൂഹം മദീനയിൽനിന്ന് മക്കയിലേക്ക് യാത്രതിരിച്ചത്. ഇവരെ മക്കയിലെ ജബൽ അൽറഹ്മ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നതിനും ചികിത്സകൾ പൂർത്തിയാക്കുന്നതിനും വേണ്ടിയാണിത്.
എല്ലാവിധ മെഡിക്കൽ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുള്ള 16 ആംബുലൻസുകളിലാണ് രോഗികളായ തീർഥാടകരെ മക്കയിലെത്തിച്ചതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരടങ്ങുന്ന 83 പേരുടെ പ്രത്യേക മെഡിക്കൽ ടീമാണ് ഒപ്പമുണ്ടായിരുന്നത്.
മദീനക്കും മക്ക അൽമുഖറമക്കും ഇടയിലുള്ള റോഡിൽ അടിയന്തര ആവശ്യങ്ങൾക്ക് നാല് ആംബുലൻസുകളും രണ്ട് തീവ്രപരിചരണ ആംബുലൻസുകളും ഒരുക്കിയിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. എല്ലാവർഷവും മദീനയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന തീർഥാടകരെ പുണ്യസ്ഥലങ്ങളിലേക്ക് ആരോഗ്യമന്ത്രാലയം എത്തിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.