സി​ഫ് ഈ​സ് ടി ​ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ന് മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ

 ജി​ദ്ദ: വ​സീ​രി​യ അ​ൽ​താ​വു​ൻ അ​ക്കാ​ദ​മി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന സി​ഫ് ഈ​സ് ടി ​ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ​വെ​ള്ളി​യാ​ഴ്ച മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. രാ​ത്രി ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന എ ​ഡി​വി​ഷ​ൻ മ​ത്സ​ര​ത്തി​ൽ പ​വ​ർ ഹൗ​സ് മ​ഹ്ജ​ർ എ​ഫ്‌.​സി, റീ​ൻ അ​ൽ ഔ​ല ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്.​സി ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടും. നാ​ട്ടി​ൽ​നി​ന്നു​ള്ള താ​ര​ങ്ങ​ളു​ടെ വ​ലി​യ നി​ര​ത​ന്നെ ഇ​രു ടീ​മു​ക​ൾ​ക്കു​മാ​യി ക​ള​ത്തി​ലി​റ​ങ്ങു​ന്നു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വൈ​കീ​ട്ട് 6.30ന് ​ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സോ​ക്ക​ർ ഫ്രീ​ക്സ്, സ്പോ​ർ​ട്ടി​ങ് യു​നൈ​റ്റ​ഡ് ടീ​മി​നെ നേ​രി​ടും. 7.45ന് ​ന​ട​ക്കു​ന്ന ബി ​ഡി​വി​ഷ​ൻ സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഗ​സ്‌​റ്റോ ജി​ദ്ദ എ​ഫ്.​സി, അ​ന​ലി​റ്റി​ക്സ് റെ​ഡ് സീ ​ബ്ലാ​സ്റ്റേ​ഴ്‌​സു​മാ​യാ​ണ് മ​ത്സ​രം. കാ​ണി​ക​ൾ​ക്കാ​യു​ള്ള സ​മ്മാ​ന കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പ് പ​ദ്ധ​തി വെ​ള്ളി​യാ​ഴ്ച​ത്തെ മ​ത്സ​ര​ത്തി​ലും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Three matches today in the CIF Eastea Champions League football tournament.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.