സൽമാൻ രാജാവുമായി ടില്ലേഴ്​സൺ​ കൂടിക്കാഴ്​ച നടത്തി

ജിദ്ദ: യു.എസ്​ വിദേശകാര്യ സെക്രട്ടറി റെക്​സ് ടില്ലേഴ്​സൺ​ സൗദി ഭരണാധികാരി സൽമാൻ രാജാവുമായി കൂടിക്കാഴ്​ച നടത്തി. ജിദ്ദയിലെ  അൽ സലാം കൊട്ടാരത്തിലെത്തിയ  ടില്ലേഴ്​സണെ സൽമാൻ രാജാവ്​ സ്​നേഹപൂർവം സ്വീകരിച്ചു. മേഖലയിൽ തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ  സൗദി അറേബ്യ തുടരുന്ന ശക്​തമായ നടപടികൾ ഇരുവരും ചർച്ച ചെയ്​തു. അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ഉൗഷ്​മള ബന്ധവും സഹകരണവും ചർച്ചാവിഷയമായി. ആഭ്യന്തര മന്ത്രി അബ്​ദുൽ അസീസ്​ ബിൻ സഉൗദ്​ ബിൻ നായിഫ്​ ബിൻ അബ്​ദുൽ അസീസ്​, വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ, അമേരിക്കയിലെ സൗദി അംബാസഡർ ഖാലിദ്​ ബിൻ സൽമാൻ ബിൻ അബ്​ദുൽ അസീസ്​,  തുടങ്ങിയവരും കൂടിക്കാഴ്​ചയിൽ സന്നിഹിതരായിരുന്നു. 
 അമേരിക്കൻ സ്​റ്റേറ്റ്​ ​െസക്രട്ടറി റെക്​സ്​ ടില്ലേഴ്​സൺ സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാനുമായും ചർച്ച നടത്തി. ജിദ്ദയിലായിരുന്നു കൂടിക്കാഴ്​ച. മേഖലയിലെ പുതിയ സാഹചര്യവും ഉഭയകക്ഷി ബന്ധവും ചർച്ചയായി. 
ഭീകരവാദത്തിനെതിരെ സ്വീകരിക്കേണ്ട നടപടികളും ഇരുവരും ആ​േലാചിച്ചു. അമേരിക്കയിലെ സൗദി അംബാസഡർ അമീർ ഖാലിദ്​ ബിൻ സൽമാനും വിദേശകാര്യ മന്ത്രി ആദിൽ ജുബൈറും ചർച്ചകളിൽ പ​െങ്കടുത്തു.
Tags:    
News Summary - tillerson meets king salman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.