സു​ബൈ​ർ​കു​ഞ്ഞു ഫൗ​ണ്ടേ​ഷ​ന്റെ ല​ഹ​രി​വി​രു​ദ്ധ പ​രി​പാ​ടി ‘റി​സ’ ഓ​ൺ​ലൈ​ൻ സെ​മി​നാ​ർ

പുകയില ഉൽപന്നങ്ങൾ: കമ്പനികളുടെ വ്യാജപ്രചാരണങ്ങൾ പ്രതിരോധിക്കണം -റിസ സെമിനാർ

റിയാദ്: ലോക പുകയിലവിരുദ്ധ ദിനത്തിൽ 'പുകയില: ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണി' എന്ന തലക്കെട്ടിൽ സുബൈർ കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധപരിപാടി 'റിസ' ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു. റിയാദ് കിങ് അബ്ദുൽ അസീസ് മെഡിക്കൽസിറ്റി ഫാമിലി മെഡിസിൻ വിഭാഗം ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. സയ്യിദ്റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാനും 'റിസ' കൺവീനറുമായ ഡോ. എസ്. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.

പ്രതിവർഷം 90 ലക്ഷം മരണങ്ങൾക്കും വിവിധ കാൻസറുകൾ ഉൾപ്പെടെ നിരവധി രോഗങ്ങൾക്കും വഴിവെക്കുന്ന പുകയില ഉൽപന്നങ്ങൾ പൂർണമായും വർജിക്കണമെന്നും വർധിച്ചുവരുന്ന ഇ-സിഗരറ്റ് ഉപഭോഗവും ഹൃദ്രോഗങ്ങൾക്കും ശ്വാസകോശരോഗങ്ങൾക്കും കാരണമാകുമെന്നും വ്യാജ സുരക്ഷിതത്വം പ്രചരിപ്പിക്കുന്ന കമ്പനികളുടെ ശ്രമങ്ങളെ കരുതലോടെ നേരിടണമെന്നും സെമിനാർ ആഹ്വാനം ചെയ്തു.

പുകയില കമ്പനികൾ പ്രതിവർഷം ഒമ്പതു ശതകോടി ഡോളർ പരസ്യത്തിനായി ചെലവിടുന്നു. 15,000ൽ അധികം രുചികളിൽ ഉൽപന്നങ്ങൾ മാർക്കറ്റിലെത്തിക്കുന്നു. സോഷ്യൽ മീഡിയയിലൂടെയും വിവിധ പരിപാടികൾ സ്പോൺസർ ചെയ്യുന്നതിലൂടെയും കപട സാമൂഹിക പ്രതിബദ്ധത കാണിക്കുന്നു.

പുകയില ഉൽപാദനം മുതൽ അതിന്റെ ഉപഭോഗം വരെ അതുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ വളരെ വലുതാണ്. ഡോക്ടർമാരായ നസീം അക്തർ ഖുറൈശി, എ.വി. ഭരതൻ, തമ്പിവേലപ്പൻ, രാജുവർഗീസ് എന്നിവർ യഥാക്രമം 'പുകയില മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണി', 'പുകവലിയും കാഴ്ചാവൈകല്യങ്ങളും', 'കൗമാരക്കാരിലെ പുകവലിയും നിയന്ത്രണവും', 'പുകയില പ്രതിരോധ പ്രവർത്തനങ്ങളിൽ എങ്ങനെ അണിചേരാം' എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു.

തങ്ങളുടെ ഉൽപന്നങ്ങൾ പ്രചരിപ്പിക്കാനും അവ പരിസ്ഥിതിനാശം വിതക്കാത്തതാണെന്ന് സ്ഥാപിക്കാനും പുകയില ഉൽപാദക കമ്പനികൾ നടത്തുന്ന തെറ്റായ പ്രചാരണങ്ങളെ എങ്ങനെ നേരിടാം എന്ന വിഷയത്തിൽ ചൈൽഡ് സൈക്കോളജിസ്റ്റ് ഡോ. റുക്‌സാന, ശിഹാബ് കൊട്ടുകാട്, കരുണാകരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. ഡോ. മുഹമ്മദ് ഹനീഫ് മോഡറേറ്ററായിരുന്നു. മുരളി തുമ്മാരുകുടി, മീരാറഹ്‌മാൻ, സത്താർ കായംകുളം തുടങ്ങിയവർ സംബന്ധിച്ചു. നിസാർ കല്ലറ നന്ദി പറഞ്ഞു. പത്മിനി യു. നായർ അവതാരകയായി. എൻജി. ജഹീർ, സെയിൻ എന്നിവർ ഐ.ടി സപ്പോർട്ട് നൽകി.

Tags:    
News Summary - Tobacco Products: Counterfeiting by Companies - Risa Seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.