തബൂക്ക്: തബൂക്ക് മേഖലയിൽ മഞ്ഞുവീഴ്ച ശക്തം. മലയോരങ്ങൾ മഞ്ഞു മൂടിയ നിലയിലാണ്. തണുപ്പ് കൂടിയതോടെ ഹഖ്ൽ, ജിബാൽ ലോസ്, ളഹ്ർ, അലഖാൻ തുടങ്ങിയ ഉയർന്ന സ്ഥലങ്ങളിൽ ഇത്തവണയും മഞ്ഞുവീഴ്ച ശക്തമായി.
ഇത് തുടരാനുള്ള സാധ്യത കണക്കിലെടുത്ത് അടിയന്തിരഘട്ടം നേരിടാൻ മലമ്പാതകളിൽ സിവിൽ ഡിഫൻസ്, റെഡ്ക്രസൻറ്, ട്രാഫിക് വിഭാഗങ്ങളുടെ യൂനിറ്റുകളെ വിന്യസിച്ചിട്ടുണ്ട്. ഉല്ലാസ യാത്രക്ക് എത്തുന്നവരോട് ആവശ്യമായ മുൻകരുതലെടുക്കണമെന്നും മഞ്ഞുവീഴ്ചയുണ്ടാകുേമ്പാൾ മല കയറരുതെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അപകട സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകരുതെന്നും ട്രാഫിക് സുരക്ഷ നിർദേശങ്ങൾ പാലിക്കണമെന്നും സിവിൽ റെഡ്ക്രസൻറ് വക്താവ് ഹുസാം സ്വാലിഹ് പറഞ്ഞു. അതേ സമയം, മുന്നറിയിപ്പുകൾ അവഗണിച്ച് മഞ്ഞു വീഴ്ചയുണ്ടായ പ്രദേശങ്ങളിലെ മലകളിൽ നിരവധി പേരാണ് ഉല്ലാസത്തിന് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.