ജിദ്ദ: സൗദിയിലേക്ക് ഓണ്‍ലൈന്‍ വിസയില്‍ വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങി. ലോക ടൂറിസ ം ദിനേത്താടനുബന്ധിച്ച് രാജ്യം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം വിസ അനുവദിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 2030ഓടെ രാജ്യത്തേക്ക് 100 മില്യണ്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കലും ഒരു മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലുമാണ് ലക്ഷ്യം. 49 രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഓണ്‍ലൈനായി ടൂറിസ്റ്റ് വിസ ലഭ്യമാകുന്ന നടപടി കഴിഞ്ഞ ശനിയാഴ്ചയാണ് സൗദി വിനോദസഞ്ചാര ദേശീയ പൈതൃക കമീഷന് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞദിവസം പുതിയ വിസയില്‍ ടൂറിസ്റ്റുകള്‍ രാജ്യത്തെത്തിത്തുടങ്ങി. vis.saudivisit.com വഴി വിസക്കുള്ള അപേക്ഷ സമര്‍പ്പിച്ച് പണമടച്ചാല്‍ ഇ- മെയിലില്‍ വിസ ലഭിക്കും.
സിംഗ്ള്‍ എന്‍ട്രി വിസയില്‍ വരുന്നവര്‍ക്ക് 30 ദിവസം രാജ്യത്ത് തങ്ങാന്‍ അനുമതിയുണ്ട്. എന്നാല്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയിലെത്തുന്നവര്‍ക്ക് വര്‍ഷത്തില്‍ ഒന്നിലധികം തവണ രാജ്യം സന്ദര്‍ശിക്കാം. അതേസമയം 90 ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി തങ്ങാന്‍ അനുവാദമില്ല. ടൂറിസ്റ്റ് വിസയിലെത്തുന്ന മുസ്ലിംകള്ക്ക് ഉംറ ചെയ്യുന്നതിനും മദീന സന്ദര്‍ശനത്തിനും അനുമതിയുണ്ടായിരിക്കും. വനിതകള്‍ക്ക് ഹജ്ജ് സീസണിലൊഴികെ ബന്ധുക്കളായ പുരുഷന്മാരില്ലാതെയും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും പുതിയ വിസ അനുവദിക്കുന്നുണ്ട്. 300 റിയാല്‍ ചെലവുള്ള വിസക്ക് 49 രാജ്യങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കുക.
രാജ്യത്തെത്തുന്നവര്‍ക്ക് അബായ വസ്ത്രം ധരിക്കല്‍ നിര്‍ബന്ധമില്ല എന്ന് സൗദി ടൂറിസം കമീഷന് ചെയര്മാന് അഹ്മദ് അല്‍ ഖതീബ് അറിയിച്ചിരുന്നു. 300 റിയാല്‍ വിസ ചാര്‍ജും 140 റിയാല്‍ ട്രാവല്‍ ഇന്‍ഷുറന്‍സും ഉള്‍പ്പെടെ 440 റിയാല്‍ മതി വിസക്ക്. ഒാണ്‍ലൈനായോ വിമാനത്താവളത്തില്‍ സജ്ജീകരിച്ച മെഷീനുപയോഗിച്ചോ വിസ ലഭിക്കും. റിയാദ്, ജിദ്ദ, ദമ്മാം, മദീന വിമാനത്താവളങ്ങളില്‍ ഇതിനായി മെഷീന് സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് അടുത്ത ഘട്ടത്തിലാകും ഒാൺ അറൈവൽ വിസ അവസരം.
ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കില്ലെങ്കിലും ഓണ്‍ലൈനായി കരസ്ഥമാക്കാം. യൂറോപ്പിനെയും വികസിത ഏഷ്യന്‍ രാജ്യങ്ങളെയുമാണ് ടൂറിസം വിസയിലൂടെ സൗദി ലക്ഷ്യംവെക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യക്കാര്‍ക്ക് ഓണ്‍ലൈനായി വിസ കരസ്ഥമാക്കി സ്റ്റാമ്പിങ് പൂര്‍ത്തിയാക്കാം. അതേസമയം വ്യവസ്ഥകൾ കർശനമാണെന്ന് ട്രാവൽ ഏജൻസി വൃത്തങ്ങൾ പറഞ്ഞു. ടൂറിസ്റ്റുകൾക്ക് വിസ അനുവദിക്കുന്നതിെൻറ ഭാഗമായി ഡ്രസ്കോഡ് ഉൾപ്പെടെ സൗദിയിൽ പൊതു പെരുമാറ്റച്ചട്ടം നിലവിൽവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.