ജിദ്ദ: കോവിഡ് മഹാമാരിയെത്തുടർന്ന് രാജ്യത്തെ പൗരന്മാർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്ന 16 രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളെ ഒഴിവാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. എത്യോപ്യ, തുർക്കി, വിയറ്റ്നാം എന്നിവയാണ് യാത്രാ വിലക്ക് പിൻവലിച്ച മറ്റ് മൂന്ന് രാജ്യങ്ങൾ.
ലോക രാജ്യങ്ങളിലെ കോവിഡ് മഹാമാരിയുടെ സാഹചര്യം വിലയിരുത്തിയതനുസരിച്ചുള്ള സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാല് രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്ക് പിൻവലിച്ചത്.
ഇന്തോനേഷ്യ, ലബനൻ, യെമൻ, സിറിയ, ഇറാൻ, സൊമാലിയ, അഫ്ഗാനിസ്ഥാൻ, വെനസ്വേല, അർമേനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിബിയ, ബെലാറസ്, എന്നീ രാജ്യങ്ങളാണ് നിലവിൽ സൗദി പൗരന്മാർക്ക് യാത്ര നിരോധിച്ച അവശേഷിക്കുന്ന രാജ്യങ്ങൾ.
കോവിഡിന്റെ ആദ്യ ഘട്ടത്തിൽ സ്വദേശികൾക്ക് യാത്ര നിരോധിച്ച രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ ഇടംപിടിച്ചിരുന്നെങ്കിലും ഇടക്കാലത്ത് ഒഴിവാക്കുകയും വീണ്ടും നിരോധനം ഏർപ്പെടുത്തുകയുമായിരുന്നു. ആ നിരോധനവും ഇന്നത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തോടെ എടുത്തു കളഞ്ഞിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.