ജിദ്ദ: സൗദിയിലേക്ക് വരുന്ന മുഴുവൻ വിദേശികളും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുമുമ്പ് കോവിഡ് വാക്സിനേഷൻ വിവരങ്ങൾ 'മുഖീം' എന്ന ഇലക്ട്രോണിക് സംവിധാനത്തിൽ രേഖപ്പെടുത്തണമെന്ന് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് പാസ്പോർട്ട് ഡയറക്ടറേറ്റ് ഇക്കാര്യം അറിയിച്ചത്. ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർ, പുതിയ വിസകളിലെത്തുന്നവർ, സൗദിയിൽ റെസിഡൻറ് പെർമിറ്റുള്ളവരും അവരുടെ ആശ്രിതരും ഇൗ തീരുമാനത്തിെൻറ പരിധിയിൽ വരും.
https://muqeem.sa/#/vaccine-registration/home എന്ന ലിങ്കിലൂടെ കുത്തിവെപ്പ് സംബന്ധിച്ച വിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഇലക്ട്രോണിക് സംവിധാനത്തിൽ കുത്തിവെപ്പ് വിവരങ്ങൾ രേഖപ്പെടുത്തുന്നത് എയർപോർട്ടുകളിലും രാജ്യത്തെ മറ്റു പ്രവേശന കവാടങ്ങളിലും അവരുടെ കാത്തിരിപ്പ് കുറക്കുന്നതിനും നടപടി ക്രമങ്ങൾ എളുപ്പമാക്കാനും സഹായിക്കും. കോവിഡ് വ്യാപനം ഇല്ലാതാക്കാനും പൗരന്മാരുടെയും രാജ്യത്തെ വിദേശികളുടെയും സുരക്ഷക്കും സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും പാസ്പോർട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.