ചെങ്കടൽ വഴി പോയ കപ്പലിലെ ഇന്ത്യക്കാരന്​ ദേഹാസ്വാസ്​ഥ്യം; മദീനയിലെത്തിച്ച്​ ചികിത്സ

മദീന: ഈജിപ്തില്‍ നിന്ന് ​െചങ്കടൽ വഴി പോയ പനാമ കപ്പലിലെ ഇന്ത്യന്‍ ജോലിക്കാരന് സൗദി സമുദ്ര നിരീക്ഷണ വിഭാഗത്തി​​​​​െൻറ പരിചരണം. യാത്രാമധ്യേ ഇയാൾക്ക്​ തളര്‍ച്ചയും ശക്തമായ പനിയും ബാധിച്ചതിനെ തുടര്‍ന്ന് കപ്പലിൽ നിന്ന്​ വിവരം സൗദി അധികൃതരെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പുറപ്പെട്ട മറൈൻ പട്രോളിങ്​ സംഘം സൗദി അതിര്‍ത്തിയില്‍ നിന്ന് ഏഴ് മൈല്‍ അകലെയായിരുന്ന കപ്പലിലെത്തി അടിയന്തിര ചികിത്സ നല്‍കി.

25 വയസ്സുകാരനായ ഇയാളെ തുടർന്ന്​ കരക്കത്തെിച്ച് മദീനയിലെ അല്‍അന്‍സാര്‍ ആശുപത്രിയില്‍ പ്ര​േവശിപ്പിച്ചതായും പട്രോളിങ് വിഭാഗം വക്താവ് അബ്​ദുല്ല അല്‍ഹര്‍ബി പറഞ്ഞു. ചികിത്സക്ക്​ ശേഷം ജീവനക്കാരന്‍ പൂര്‍ണ ആരോഗ്യത്തോടെ ആശുപത്രി വിട്ടതായും വക്താവ് കൂട്ടിച്ചേര്‍ത്തു. 

Tags:    
News Summary - treatment-Madeena-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.