ദമ്മാം: ട്രിവാൻഡ്രം പ്രീമിയർ ലീഗ് സീസൺ രണ്ട് ക്രിക്കറ്റ് ടൂർണമെന്റിൽ കല്ലമ്പലം ബ്ലാസ്റ്റേഴ്സ് ചാമ്പ്യന്മാരായി. ഫൈനലിൽ ഈഗിൾ സ്റ്റാഴ്സ് വർക്കലയെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കല്ലമ്പലം ബ്ലാസ്റ്റേഴ്സ് ജേതാക്കളായത്.
ഫൈനലിൽ അഞ്ച് റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ കല്ലമ്പലം ബ്ലാസ്റ്റേഴ്സിന്റെ വിഷ്ണു മാൻ ഓഫ് ദി മാച്ച് അവാർഡിന് അർഹനായി. ടൂർണമെന്റിലെ മികച്ച ബാറ്റർ ആയി ബിനിലിനെയും മികച്ച ബൗളർ ആയി 11 സ്റ്റാഴ്സ് വർക്കലയുടെ ആഷിക്കിനെയും തെരഞ്ഞെടുത്തു. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കല്ലമ്പലം ബ്ലാസ്റ്റേഴ്സിന്റെ ബിനിൽ, സജ്ജാദ് എന്നിവർ മാൻ ഓഫ് ദി സീരീസ് ആയും തിരഞ്ഞെടുക്കപ്പെട്ടു. ചിറയിൻകീഴ് ചലഞ്ചേഴ്സ്, ആറ്റിങ്ങൾ ഗ്രീൻ ഹിറ്റേഴ്സ്, യുനൈറ്റഡ് മണക്കാട്, ഈഗിൽ സ്റ്റാഴ്സ് വർക്കല, കല്ലമ്പലം ബ്ലാസ്റ്റേഴ്സ് എന്നീ ടീമുകൾ ആണ് പ്രീമിയർ ലീഗിൽ പങ്കെടുത്തത്. വിജയികൾക്കുള്ള ട്രോഫിയും കാഷ് അവാർഡും ദമ്മാം ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് തസീബ് സമ്മാനിച്ചു. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫിയും കാഷ് അവാർഡും ട്രിവാൻഡ്രം പ്രീമിയർ ലീഗ് കൺവീനർ ജോൺ, പ്രസിഡന്റ് അരുൺ എന്നിവർ ചേർന്ന് സമ്മാനിച്ചു. പ്രസിഡന്റ് അരുൺ ജോണി, വൈസ് പ്രസിഡന്റ് സജാദ്, സെക്രട്ടറി ഷഹനാസ്, ട്രഷറർ ഫൈസൽ വഹാബ്, ഷാനവാസ്, കൺവീനർ ജോഷൻ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.