ത്വാഇഫ്: കെ.എം.സി.സി ത്വാഇഫ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം വിവിധ രാജ്യക്കാരുടെയും മലയാളിസമൂഹത്തിന്റെയും സൗഹൃദസംഗമവേദിയായി മാറി.
വർഷങ്ങളായി മുടങ്ങാതെ നടത്തിവരാറുള്ള ഇഫ്താർ സംഗമത്തിൽ സ്വദേശികളും വിവിധ രാജ്യക്കാരും സംഘടനാ ഭേദമന്യേ മലയാളികളും പങ്കെടുത്തുകൊണ്ടിരിക്കുന്നു. ത്വാഇഫിലെ വ്യവസായപ്രമുഖനായ അഹ്മദ് ഒബൈകാൻ മുഖ്യാതിഥിയായിരുന്നു. സൗദി പ്രമുഖരും വിവിധ രാജ്യക്കാരും ത്വാഇഫിലെ മലയാളിസമൂഹവുമടക്കം ആയിരത്തിലധികം പേർ പങ്കെടുത്തു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് നാലകത്ത് മുഹമ്മദ് സ്വാലിഹ്, ജനറൽ സെക്രട്ടറി ശരീഫ് മണ്ണാർക്കാട്, ഓർഗനൈസിങ് സെക്രട്ടറി അഷ്റഫ് താനാളൂർ, ട്രഷറർ ബഷീർ താനൂർ, ചെയർമാൻ ജലീൽ തോട്ടോളി എന്നിവരും മറ്റു സെൻട്രൽ കമ്മിറ്റി ഭാരവാഹികളും ഏരിയ കമ്മിറ്റി നേതാക്കളും ഇഫ്താറിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.