ത്വാഇഫ്: കെ.എം.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും ‘സ്വതന്ത്ര ഇന്ത്യ: ആശങ്കകളും പ്രതീക്ഷകളും’ തലക്കെട്ടില്‍ സെമിനാറും സംഘടിപ്പിച്ചു. ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫിസ് ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സാലിഹ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ബഹുസ്വരതയും അഖണ്ഡതയും സ്വാതന്ത്ര്യവും പൗരാവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള പുതിയ പോരാട്ടങ്ങൾക്ക് സ്വാതന്ത്ര്യദിനം പ്രചോദനമാവട്ടെയെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. ത്വാഇഫ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഷരീഫ് മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു. ‘സ്വതന്ത്ര ഇന്ത്യ: ആശങ്കകളും പ്രതീക്ഷകളും’ വിഷയം ഡോ. യാമിനുദ്ദീൻ ഹൈദരാബാദ് അവതരിപ്പിച്ചു. ചർച്ചയിൽ ഷെയ്ഖ് റഹ്മത്തുല്ല ബാലി (കശ്മീർ), കാർത്തികേയൻ രാജഗോപാൽ (തമിഴ്നാട്), മഹ്മൂദ് (തനിമ), അഷ്ഫാഖ് (ഉത്തർപ്രദേശ്), അബ്ദുൽ അസീസ് റഹ്മാനി (എസ്.ഐ.സി), ഡോ. മുസ്തഫ (തമിഴ്നാട്), അജീഷ് പിള്ള (സാസ്കോ), തൽഹത്ത് (ഐ.സി.എഫ്), ഗൗസ്, അൻവർ (ഇരുവരും ഹൈദരാബാദ്) തുടങ്ങി ത്വാഇഫിലെ മത, രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ പ്രധാന വ്യക്തികൾ പങ്കെടുത്തു. ചടങ്ങിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സാലിഹിനുള്ള തമിഴ് കമ്യൂണിറ്റിയുടെ ആദരവ് ഡോ. മുസ്തഫയും കാർത്തികേയൻ രാജഗോപാലും ചേർന്ന് നൽകി. അഷ്റഫ് താനാളൂർ സ്വാഗതവും ബഷീർ താനൂർ നന്ദിയും പറഞ്ഞു. സലാം പുല്ലാളൂർ, അഷ്റഫ് നഹാരി, മുസ്തഫ പെരിന്തല്‍മണ്ണ, സുനീർ ആനമങ്ങാട്, സക്കീർ മങ്കട, അലി ഒറ്റപ്പാലം, ശിഹാബ് കൊളപ്പുറം, മുഹമ്മദലി തെങ്കര, ജംഷീർ ഐക്കരപ്പടി, റഊഫ് ഫൈസി, ഹാരിസ് തളിപ്പറമ്പ്, ഷബീർ, കരീം കോട്ടക്കൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.