ത്വാഇഫ്: സൗദിയുടെ 93ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേതൃത്വത്തില്‍ സൗദി ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികൾക്ക് കാരുണ്യത്തിന്റെ കൈത്താങ്ങ് നൽകിയ ഈ മഹാരാജ്യത്തിന് ഞങ്ങളുടെ ഹൃദയ രക്തം സമ്മാനം എന്ന ശീർഷകത്തിൽ സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് ത്വാഇഫ് കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ക്യാമ്പ് ഒരുക്കിയത്.
രക്തദാന ക്യാമ്പിൽ 70ഓളം പ്രവർത്തകർ പങ്കെടുത്തു. ഡോ. അമീൻ, ഡോ. സജൻ ലാൽ, ഇജാസത്ത് അലി, ഡോ. മനാൽ, ഹിബ, തുടങ്ങിയ ബ്ലഡ് ബാങ്ക് ഉദ്യോഗസ്ഥരും ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സാലിഹ്, ചെയർമാൻ ജലീൽ തോട്ടോളി ചെറുകുളമ്പ്, ജനറല്‍ സെക്രട്ടറി ഷരീഫ് മണ്ണാർക്കാട്, ഓർഗനൈസിങ് സെക്രട്ടറി അഷ്റഫ് താനാളൂർ, ട്രഷറർ ബഷീർ താനൂർ, അബ്ദുസ്സലാം പുല്ലാളൂർ, അബ്ബാസ് രാമപുരം, മുസ്തഫ പെരിന്തല്‍മണ്ണ, ഹമീദ് പെരുവള്ളൂർ, റഫീഖ് തിണ്ടലം, സക്കീർ മങ്കട, കാസിം ഇരുമ്പുഴി, ഹാഷിം തിരുവനന്തപുരം, അഷ്റഫ് കായക്കൂൽ, ശിഹാബ് കൊളപ്പുറം, ജംഷീർ ഐക്കരപ്പടി, അഭിലാഷ് ചെത്തല്ലൂര്‍, അലി ഒറ്റപ്പാലം, മുഹമ്മദ്അലി തെങ്കര, ശിഹാബ് കൊണ്ടോട്ടി തുടങ്ങി സെൻട്രൽ, ഏരിയ കമ്മിറ്റി നേതാക്കളും ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.