ബുറൈദ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിെൻറ പ്രചാരണാർഥം ബുറൈദയിലെ കെ.എം.സി.സി, ഒ.ഐ.സി.സി കമ്മിറ്റികൾ സംയുക്തമായി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.
കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫിസിൽ സംഘടിപ്പിച്ച പരിപാടിയിൽ ഒ.ഐ.സി.സി പ്രസിഡൻറ് സക്കീർ പത്തറ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് നവാസ് പള്ളിമുക്ക് കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
പ്രമോദ് കുര്യൻ, ഷരീഫ് തലയാട്, അബ്ദുറഹ്മാൻ തിരൂർ, സക്കീർ മാടാല, മുജീബ് എടവണ്ണ, അയ്യൂബ് മുക്കം, റഫീഖ് ചെമ്പ്ര, ലത്തീഫ് സുൽത്താന, ഇക്ബാൽ പാറക്കാടൻ, റഫീഖ് ചെങ്ങളായി, അബ്ദുല്ല ചേലക്കര തുടങ്ങിയവർ സംസാരിച്ചു.
കെ.എം.സി.സി സെക്രട്ടറി ബഷീർ വെള്ളില സ്വാഗതവും ട്രഷറർ ബഷീർ ബാജി നന്ദിയും പറഞ്ഞു. കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തന രംഗത്ത് ഐക്യജനാധിപത്യ മുന്നണിയുടെ നേതൃത്വവും പ്രവർത്തകരും പ്രകടിപ്പിക്കുന്ന ആത്മവിശ്വാസവും ആവേശവും വളരെയധികം പ്രതീക്ഷ നൽകുന്നതായും പ്രവാസി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ പ്രതികരിക്കാനുള്ള അവസരം പ്രവാസി കുടുംബങ്ങൾ പാഴാക്കരുതെന്നും കൺവൻഷനിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.