ജിദ്ദ: 17 വര്‍ഷമായി സൗദി അറേബ്യയില്‍ പ്രവാസം നയിക്കുന്ന കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ ഉമര്‍ ശരീഫ് പ്രവാസത്തോട് വിട പറയുന്നു. എട്ട് വര്‍ഷം റിയാദിലും ഒമ്പത് വര്‍ഷം ജിദ്ദയിലും ജോലി ചെയ്തു.നാഷനല്‍ സയൻറിഫിക് കമ്പനിയില്‍ സെയില്‍സ് കോഒാഡിനേറ്ററായി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് നാട്ടിലേക്ക് പോകാനുള്ള തീരുമാനമെടുത്തത്.
നാട്ടില്‍ തിരിെച്ചത്തിയാല് ഉപജീവനത്തിനായി ജോലിയിലും സാമൂഹിക സേവന പ്രവർത്തനങ്ങളിലും തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് ഉമര്‍ ശരീഫ് പറഞ്ഞു. പ്രവാസ ജീവിതത്തില്‍ നിന്ന് പലതും പഠിക്കാനും പകര്‍ത്താനും കഴിഞ്ഞതായും അത് ജീവിതത്തിലുടനീളം പാലിക്കണമെന്നും അതിയായ ആഗ്രഹമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നാട്ടിലും സൗദി അറേബ്യയിലുമായി നിരവധി സുഹൃദ് വലയമുള്ള ഉമര്‍ ശരീഫിനെ 0556283696 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.