ജിദ്ദ: ട്രാവൽസ് ഉടമ മടക്ക ടിക്കറ്റ് നൽകാതെ മുങ്ങിയതിനെ തുടർന്ന് മക്കയിൽ കുടുങ്ങിയ 31 മലയാളി തീർഥാടകർ ഇന്ന് കൊച്ചിയിലെത്തും. യാമ്പുവിൽ നിന്ന് ഞായറാഴ്ച രാവിലെ യാത്ര തിരിച്ച തീർഥാടകർ മുംബൈ വഴിയാണ് കൊച്ചിയിലെത്തുക ഇന്നലെ രാവിലെ ഒന്‍പതു മണിക്ക് ഫ്ലൈ ദുബൈ വിമാനത്തിലാണ് ഇവർ പുറപ്പെട്ടത് . ദുബൈ വഴിയാണ് ഇവർ മുംബൈയിലെത്തിയത്. ഇന്ന് രവിലെ രാവിലെ ഒമ്പത് മണിക്കുള്ള ജെറ്റ് എയർവെയ്സ് വിമാനത്തിലാണ് കൊച്ചിയിലേക്ക് പുറപ്പെടുക. രണ്ടാഴ്ചയിലേറെ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകൾക്കുമാണ് തീർഥാടകർക്ക് യാത്ര തരപ്പെട്ടത്. വേങ്ങരയിലെ റബീഹ് ട്രാവൽസിന് കീഴിൽ ജൂൺ അഞ്ചിനാണ് 38 പേരടങ്ങുന്ന സംഘം ഉംറക്കെത്തിയത്. ഇതിൽ പകുതി പേർ കഴിഞ്ഞ പത്തിനാണ് നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്നത്. എന്നാൽ ടിക്കറ്റില്ലാത്തതിനാൽ ഇവരുടെ യാത്ര മുടങ്ങി. ട്രാവൽസ് ഉടമ സ്ഥാപനം അടച്ചു മുങ്ങുകയും ചെയ്തു. ഇത് വാർത്തയായതോടെ സൗദി ഹജ്ജ് മന്താലയം വിസ സ്റ്റാമ്പ് ചെയ്ത കമ്പനിയോട് ടിക്കറ്റ് നൽകാൻ നിർദേശിച്ചു.
മൂന്ന് ദിവസം മുമ്പ് താഇഫിൽ നിന്ന് യാത്ര ചെയ്യാനായിയിരുന്നു ഇവർക്ക് ടിക്കറ്റ് ലഭിച്ചത്. നിയമപരമായ കാരണങ്ങളാൽ ത്വാഇഫിൽ നിന്ന് യാത്ര പുറപ്പെടാനായില്ല. ഒടുവിൽ യാമ്പു വഴി യാത്രക്കുള്ള നടപടികൾ ഒരുക്കുകയായിരുന്നു.അതിനിടെ ഇവരുടെ യാത്ര മുടങ്ങിയതുമായി ബന്ധപ്പെട്ട് ഇരു വിഭാഗം സുന്നികൾ സാമൂഹികമാധ്യമങ്ങളിൽ അങ്കം വെട്ടുകയാണ്. റബീഹ് ട്രാവൽസിന് കീഴിൽ മക്കയിലേക്കുള്ള ഇവരുടെ യാത്ര പോലും അലേങ്കാലമായിരുന്നു. യഥാസമയം നാട്ടിലേക്ക് പുറപ്പെടാനാവില്ലെന്ന് വന്നതോടെ സ്ത്രീകളടക്കമുള്ള തീർഥാടകർ വലിയമാനസികപീഡനമാണ് അനുഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.