ആഗസ്റ്റ് 10 മുതൽ വിദേശത്തു നിന്നുള്ളവർക്ക് ഉംറക്ക് അനുമതി

ജിദ്ദ: ആഗസ്റ്റ് 10 (മുഹറം ഒന്ന്) മുതൽ വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്ക് ഉംറ നിർവഹിക്കാൻ അനുമതി നൽകുമെന്ന് സൗദി അധികൃതർ അറിയിച്ചു. നിലവിൽ സൗദിയിലേക്ക് യാത്രാവിലക്കുള്ള രാജ്യങ്ങളിൽ നിന്നൊഴികെ മറ്റു രാജ്യങ്ങളിൽ നിന്നും നേരിട്ട് ഉംറ വിസയിൽ സൗദിയിലെത്താം.

സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച ഉംറ സർവീസ് സ്ഥാപനങ്ങൾ മുഖേനയാണ് ഉംറക്കെത്തേണ്ടത്. എന്നാൽ ഇന്ത്യ ഉൾപ്പെടെ യാത്രാവിലക്കുള്ള ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ളവർ വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസങ്ങൾ ക്വാറന്റീൻ പൂർത്തിയാക്കിയാൽ മാത്രമേ സൗദിയിൽ പ്രവേശിക്കാൻ അനുമതി ഉണ്ടാവൂ.

18 വയസ് പൂർത്തിയായവർക്കും സൗദി അംഗീകരിച്ച വാക്സിനുകളിൽ രണ്ട് ഡോസും പൂർത്തിയാക്കിയവർക്കുമായിരിക്കും അനുമതി.

Tags:    
News Summary - Umrah allowed for foreigners from August 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.