ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ വാഹനാപകടം; മലയാളി കുടംബത്തിലെ ആറ് പേർക്ക് പരിക്ക്

റിയാദ്: അൽകോബാറിൽ നിന്നും ഉംറ നിർവഹിക്കാനായി മക്കയിലെത്തി മടങ്ങുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് ആറ് പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം വർക്കല സ്വദേശി ഹസീമും ഭാര്യയും മൂന്നു മക്കളും ഭാര്യാമാതാവുമടങ്ങുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്.

റിയാദില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ മക്ക റോഡിൽ അല്‍ഖാസറയില്‍ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞായിരുന്നു അപകടം. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് അപകടം നടന്നത്. ഒരു കുട്ടിക്കും ഹസീമിന്റെ ഭാര്യാമാതാവിനും അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്.

അപകട സ്ഥലത്ത് നിന്നും അഞ്ച് ആംബുലന്‍സുകളിലായാണ് പരിക്കേറ്റവരെ തൊട്ടടുത്തുള്ള അല്‍ഖാസറ ജനറൽ ആശുപത്രിയിലെത്തിച്ചത്. റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, വൈസ് ചെയര്‍മാന്‍ മഹ്ബൂബ് മാളിയേക്കല്‍, ഹാരിസ് കുറുവ എന്നിവര്‍ സംഭവസ്ഥലത്തെത്തി കുടുംബത്തിനാവശ്യമായ സഹായ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.