നീ​തി​ര​ഹി​ത ബ​ജ​റ്റ് -​ന​ഴ്​​സ​സ്​ അ​സോ​സി​യേ​ഷ​ൻ

റി​യാ​ദ്: ച​രി​ത്ര​പ​ര​മാ​യ ബ​ജ​റ്റാ​ണ് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ലാ സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന അവാ​സ്ത​വ​മാ​ണെ​ന്നും നീ​തി​യു​ക്ത​മ​ല്ലാ​ത്ത​താ​ണെ​ന്നും സൗ​ദി ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ നാ​ഴി​ക​ക്ക​ല്ലാ​യ ന​ഴ്സി​ങ്​ സ​മൂ​ഹ​ത്തി​നു യാ​തൊ​രു ത​ര​ത്തി​ലു​ള്ള നീ​തി​യും ല​ഭി​ക്കാ​ത്ത ബ​ജ​റ്റാ​ണ് അ​വ​ത​രി​ക്ക​പ്പെ​ട്ട​തെ​ന്ന് പ്ര​സി​ഡ​ന്‍റ്​ സി​ഞ്ചു റാ​ന്നി ആ​രോ​പി​ച്ചു.


ബ​ജ​റ്റ്​: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​തി​ഷേ​ധി​ച്ചു

ദ​മ്മാം: ദേ​ശീ​യ ബ​ജ​റ്റി​ൽ പ്ര​വാ​സി​ക​ളെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​തി​ഷേ​ധി​ച്ചു. ഇ​ന്ത്യ​യി​ൽനി​ന്ന് ജോ​ലി തേ​ടി ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന പ്ര​വാ​സി​ക​ളെ ഇ​ന്ത്യ​ക്കാ​രെ​ന്നു പോ​ലും പ​രി​ഗ​ണി​ക്കാ​ത്ത ബ​ജ​റ്റ്. സ​മ്പ​ദ്​ ഘ​ട​ന​യി​ൽ മി​ക​ച്ച സം​ഭാ​വ​ന ന​ൽ​കു​ന്ന വി​ഭാ​ഗ​ത്തെ ഇ​ത്ത​ര​ത്തി​ൽ മാ​റ്റിനി​ർ​ത്തു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

പ്ര​വാ​സി​ക​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ വേ​ണ്ടി ന​ട​ത്തു​ന്ന പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് പോ​ലെ​യു​ള്ള​വ വെ​റും പൊ​ള്ള​യാ​യ കാ​ട്ടി​ക്കൂ​ട്ട​ൽ മാ​ത്ര​മാ​ണെന്ന തെ​ളി​യി​ക്കു​ന്ന​താ​ണ് രാ​ജ്യ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ടൊ ഒ​രു സ​ന്ദ​ർ​ഭ​ത്തി​ൽ പ്ര​വാ​സി​ക​ൾ ഈ ​രീ​തി​യി​ൽ പൂ​ർ​ണ​മാ​യും ത​ഴ​യ​പ്പെ​ട്ട​തെ​ന്ന് വെ​ൽ​ഫെ​യ​ർ പ്ര​വാ​സി നേ​താ​ക്ക​ളാ​യ ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം, സു​നി​ല സ​ലീം എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Unfair Budget - Nurses Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.