അഫീഫ്: കോവിഡ് ബാധിച്ച് മൂന്നരമാസത്തോളം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഉത്തർപ്രദേശ് സ്വദേശി നാടണഞ്ഞു. അഅ്സംഗഢ് സ്വദേശി ജമാലുദ്ദീൻ ആസിമി (55) ആണ് കോവിഡ് ഭേദമായെങ്കിലും അതിെൻറ ശാരീരിക പ്രത്യാഘാതങ്ങളേറ്റ് അവശതയിലായ ശരീരവുമായി നാട്ടിലേക്ക് പോയത്. അഫീഫ് ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ മൂന്നര മാസമായി ചികിത്സയിലായിരുന്നു. കോവിഡ് ചികിത്സക്കിടെ രണ്ടു കാലുകളുടെയും ചലനം പൂർണമായും നഷ് ടപ്പെടുകയായിരുന്നു.
പരസഹായം കൂടാതെ പ്രാഥമിക കാര്യങ്ങൾക്കുപോലും ബുദ്ധിമുട്ടിയ ജമാലുദ്ദീന്‍ ഇന്ത്യൻ എംബസി വളൻറിയർ ഷാജി ആലുവ സഹായങ്ങൾ ചെയ്തു കൊടുക്കുകയായിരുന്നു. കഴിഞ്ഞ 33 വർഷമായി അഫീഫിൽ തയ്യൽ ജോലികൾ ചെയ്തുവരുകയായിരുന്ന ഇദ്ദേഹം കോവിഡ് ബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തുടർന്ന് അസുഖം മൂർച്ഛിച്ച് ഇരുകാലുകളുടെയും ചലനം പൂർണമായും നഷ്ടമാവുകയായിരുന്നു.
അഫീഫിൽനിന്ന് നാട്ടിലേക്ക് അയക്കുന്നതിനായി രണ്ടാഴ്ച മുമ്പ് ഷാജി ആലുവ ഇദ്ദേഹവുമായി റിയാദ് വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ, ആരോഗ്യപരമായ കാരണങ്ങളാൽ യാത്ര മുടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം റിയാദിൽനിന്ന് ലക്നൗവിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തിയ ഇദ്ദേഹത്തെ തുടർചികിത്സക്കായി ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.