വാ​ക്​​സി​നേ​ഷ​ൻ നി​ബ​ന്ധ​ന: പ​ത്ത്​ ല​ക്ഷം ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ പാ​ലി​ച്ചു –വാ​ണി​ജ്യ മ​ന്ത്രാ​ല​യം

ജി​ദ്ദ: കോ​വി​ഡ്​ വാ​ക്​​സി​ൻ നി​ബ​ന്ധ​ന 10​ ല​ക്ഷ​ത്തി​ല​ധി​കം ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ പാ​ലി​ച്ച​താ​യി വാ​ണി​ജ്യ​മ​ന്ത്രാ​ല​യ വ​ക്താ​വ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​ഹു​സൈ​ൻ പ​റ​ഞ്ഞു.

കോ​വി​ഡ്​ സം​ബ​ന്ധി​ച്ച പു​തി​യ സം​ഭ​വ വി​കാ​സ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച പ്ര​​ത്യേ​ക വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. 65,000 റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, 14,000 ക​ഫേ​ക​ൾ, 200 ക​ച്ച​വ​ട സൂ​ഖു​ക​ൾ, 2500 ഹൈ​പ​ർ മാ​ർ​ക്ക​റ്റു​ക​ൾ ഇ​തി​ലു​ൾ​പ്പെ​ടും. ക​മ്പ​നി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ആ​സ്ഥാ​നം, വാ​ണി​ജ്യ​മ​ന്ത്രാ​ല​യം, ബി​സി​ന​സ് കേ​ന്ദ്ര​ങ്ങ​ൾ, രാ​ജ്യ​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഉ​പ​ഭോ​ക്തൃ​സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ന്നോ ര​ണ്ടോ ഡോ​സ് കു​ത്തി​വെ​പ്പ്​ എ​ടു​ത്ത​വ​ർ, ​കോ​വി​ഡി​ൽ​നി​ന്ന്​ സു​ഖം​പ്രാ​പി​ച്ച​വ​ർ എ​ന്നി​വ​ർ​ക്ക്​ മാ​ത്ര​മേ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യൂ​യെ​ന്നും വാ​ണി​ജ്യ​വ​ക്താ​വ്​ പ​റ​ഞ്ഞു.

12 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം തീ​രു​മാ​ന​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ പ്രാ​യ​വി​ഭാ​ഗ​ങ്ങ​ളി​ൽ ഇ​വ​ർ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഇ​തി​നു​കാ​ര​ണം. മു​ഴു​വ​നാ​ളു​ക​ളും മു​ൻ​ക​രു​ത​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ പാ​ലി​ക്ക​ണം. മാ​സ്​​ക്​ ധ​രി​ക്കു​ക, താ​പ​നി​ല അ​ള​ക്കു​ക, വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന ആ​ളു​ക​ളു​ടെ ശേ​ഷി നി​ല​നി​ർ​ത്തു​ക എ​ന്നി​വ അ​വ​യി​ൽ പ്ര​ധാ​ന​മാ​ണ്.

ജൂ​ലൈ മാ​സ​ത്തി​ൽ ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. 3400 സ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ലം​ഘി​ച്ച​താ​യി ക​​ണ്ടെ​ത്തി.ഏ​റ്റ​വു​മ​ധി​കം നി​രീ​ക്ഷി​ക്ക​പ്പെ​ട്ട ലം​ഘ​നം മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​താ​ണ്.

ഷോ​പ്പി​ങ്ങി​ന്​ എ​ത്തു​ന്ന​വ​രു​ടെ​യും ജോ​ലി​ക്കാ​രു​ടെ​യും താ​പ​നി​ല അ​ള​ക്കു​ന്ന​ത്​ പാ​ലി​ക്കാ​തി​രി​ക്കു​ക, ത​വ​ക്ക​ൽ​ന ആ​പ്ലി​ക്കേ​ഷ​നി​ൽ ആ​രോ​ഗ്യ​സ്ഥി​തി പ​രി​ശോ​ധി​ക്കാ​തി​രി​ക്കു​ക എ​ന്നി​വ​യാ​ണ്​ മ​റ്റ്​ പ്ര​ധാ​ന ലം​ഘ​ന​ങ്ങ​ളെ​ന്നും വ​ക്താ​വ്​ പ​റ​ഞ്ഞു.

Tags:    
News Summary - Vaccination Condition: Ten lakh companies have complied - Ministry of Commerce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.