റിയാദ്: പുഴക്കാട്ടിരി പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി കമ്മിറ്റി പുറത്തിറക്കിയ 'വള്ളുവനാട്; അതിജീവനത്തിെൻറ നൂറുവർഷങ്ങൾ' പുസ്തകത്തിെൻറ ഗൾഫ്തല പ്രകാശനം റിയാദിൽ നിർവഹിച്ചു.
യൂനിസെഫ് ഗൾഫ് ഏരിയ കമ്യൂണിക്കേഷൻ ആൻഡ് എക്സ്റ്റേണൽ റിലേഷൻ ഓഫിസർ ഗാസി എം.ടി. അൽ ജിഐദാണ് പ്രകാശനം നിർവഹിച്ചത്. ഓരോ ദേശത്തിെൻറയും ചരിത്ര രചനകൾ ആവശ്യമാണെന്നും പുതിയ തലമുറക്ക് പഠിക്കാനും ആത്മവിശ്വാസം കൈവരിക്കാനും ഇത്തരം രചനകളിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
1921 - 2021 വരെയുള്ള വള്ളുവനാട് ദേശത്തിെൻറ സമഗ്രമായ ചരിത്രമാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്വാതന്ത്ര്യസമരങ്ങൾ, രാഷ്ട്രയം, സാമൂഹികം, സാംസ്കാരികം, മതം, കല, സാഹിത്യം, കായികം, തുടങ്ങി കഴിഞ്ഞ ഒരുനൂറ്റാണ്ടിെൻറ എല്ലാ ചലനങ്ങളും ഈ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രശസ്തരായ നൂറ് എഴുത്തുകാരുടെ രചനകളാണ് പുസ്തകത്തിലുള്ളത്.
പ്രകാശന ചടങ്ങിൽ ഷാജി അരിപ്ര, സൗദി കെ.എം.സി.സി നാഷനൽ സെക്രേട്ടറിയറ്റ് അംഗം ശുഹൈബ് പനങ്ങാങ്ങര, മങ്കട നിയോജകമണ്ഡലം കെ.എം.സി.സി ട്രഷറർ ഷക്കീൽ തിരൂർക്കാട്, കുഞ്ഞി മുഹമ്മദ് മണ്ണാർക്കാട്, ആബിദ്, നജുമുദ്ദീൻ മഞ്ഞളാം കുഴി, അലിക്കുട്ടി കടുങ്ങപുരം തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.