ജിദ്ദ: സ്റ്റുഡൻറ്സ് ഇന്ത്യ ജിദ്ദ നോർത്ത് സോൺ 'വേദിക് മാത്തമാറ്റിക്സ്' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. പ്രശസ്ത വേദിക് മാത്തമാറ്റിക്സ് വിദഗ്ധനും ഫാറൂഖ് കോളജ് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റൻറ് പ്രാഫസറുമായ ഇർശാദുൽ ഇസ്ലാം വിഷയം അവതരിപ്പിച്ചു. പ്രയാസകരമെന്ന് തോന്നി പഠനത്തിൽ വിമുഖത അനുഭവപ്പെടുന്നവർക്ക് മാത്തമാറ്റിക്സിനെ അനായാസകരമായി എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അദ്ദേഹം കുട്ടികളെ ബോധ്യപ്പെടുത്തി.
സോണൽ കോഒാഡിനേറ്റർ കെ.കെ. നിസാർ അധ്യക്ഷത വഹിച്ചു. സോണൽ രക്ഷാധികാരി സി.എച്ച്. ബഷീർ സമാപന പ്രസംഗം നിർവഹിച്ചു. സ്റ്റുഡൻറ്സ് ഇന്ത്യ മെേൻറഴ്സും എക്സിക്യൂട്ടിവ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി. അമൽ സഹ്റ സ്വാഗതം പറഞ്ഞു. നഈമ ഫസൽ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.